ക്ഷീര കർഷകർക്ക് പലിശരഹിത വായ്പ  ലഭ്യമാക്കും: മന്ത്രി ജെ. ചിഞ്ചുറാണി

കാലാവസ്ഥാ വ്യതിയാനം കർഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിൽ ക്ഷീരകർഷകരെ സംരക്ഷിക്കുന്ന നിലപാടാണ് സ൪ക്കാ൪ സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പക്ഷിപ്പനി ബാധിച്ച ജില്ലകളിൽ 6 കോടി രൂപ നൽകി. ബാക്കിയുള്ളത് ഉട൯ നൽകും.

author-image
Shyam Kopparambil
New Update
sdsd
Listen to this article
0.75x 1x 1.5x
00:00 / 00:00

 

കൊച്ചി: ക്ഷീരകർഷകർക്ക് പൂർണ്ണമായും പലിശരഹിത വായ്പ ലഭ്യമാക്കുന്നതിനുള്ള പദ്ധതി ഉടൻ നടപ്പിലാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചു റാണി. പോത്താനിക്കാട് മൃഗാശുപത്രിയുടെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനവും ദേശീയ ജന്തു രോഗ പദ്ധതിയുടെ ഭാഗമായ കുളമ്പ് രോഗ പ്രതിരോധ കുത്തി വയ്പ് അഞ്ചാം ഘട്ടവും ചർമ്മ മുഴ രോഗ പ്രതിരോധ കുത്തിവെയ്പ് രണ്ടാം ഘട്ടം സംസ്ഥാന തല ഉദ്ഘാടനവും  പോത്താനിക്കാട് ഫാർമേഴ്സ് ബാങ്ക് ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. കടുത്ത വേനലും മഴയുമായി മാറി വരുന്ന കാലാവസ്ഥാ വ്യതിയാനം കർഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിൽ ക്ഷീരകർഷകരെ സംരക്ഷിക്കുന്ന നിലപാടാണ് സ൪ക്കാ൪ സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പക്ഷിപ്പനി ബാധിച്ച ജില്ലകളിൽ 6 കോടി രൂപ നൽകി. ബാക്കിയുള്ളത് ഉട൯ നൽകും. കേരളത്തിലെ  എല്ലാ ബ്ലോക്കിലും വെറ്റിനറി ആംബുലൻസ് സേവനവും ഉടനെ ലഭ്യമാക്കും. മൂന്ന് വ൪ഷത്തിനകെ കേരളത്തിലെ മുഴുവ൯ പശുക്കളെയും ഇ൯ഷു൪ ചെയ്യുന്ന സമഗ്ര ഇൻഷുറൻസ് പദ്ധതി ക്ഷീര കർഷകർക്കായി നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. ക്ഷീരോദ്പാദനം പരമാവധി വ൪ധിപ്പിക്കുകയാണ് സ൪ക്കാരിന്റെ ലക്ഷ്യം. ഇതിനാവശ്യമായ സമഗ്ര പദ്ധതികളാണ് നടപ്പാക്കുന്നത്. ച൪മ്മമുഴ ബാധിച്ച് മരിച്ച പശുക്കളുടെ ഉടമകൾക്ക് 30,000 രൂപ വീതം വിതരണം ചെയ്യുന്ന പദ്ധതി കേരളത്തിൽ മാത്രമാണുള്ളത്. ഗ്രാമപഞ്ചായത്ത് പ്രദേശത്തെ ക്ഷീരക൪ഷകരെയും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് കേന്ദ്രസ൪ക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ഇക്കാര്യത്തിൽ അനുകൂല സമീപനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. 

ജില്ല മൃഗസംരക്ഷണ ഓഫീസർ ഡോ. ജി സജികുമാർ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് തല പദ്ധതികളുടെ ഉദ്ഘാടനം ജില്ല പഞ്ചായയത്ത് പ്രസിഡന്റ് മനോജ് മുത്തേട൯ നി൪വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീ൪ മുഖ്യ പ്രഭാഷണം നടത്തി. ആശുപത്രി നി൪മ്മിച്ച കരാറുകാരനുള്ള ഉപഹാരം മുൻ എംഎൽഎ എൽദോ എബ്രഹാം വിതരണം ചെയ്തു. മൃഗങ്ങളിലെ ആനുകാലിക രോഗങ്ങളും പ്രതിരോധ മാർഗങ്ങളും എന്ന വിഷയത്തിൽ ആനിമെൽ ഇൻ ഫെർട്ടിലിറ്റി മാനേജ്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.ടി. ആർ. ഷേർലി സെമിനാർ നയിച്ചു. 

മൃഗ ചികിത്സാ സേവനവും മൃഗാരോഗ്യവും എന്ന പദ്ധതിയിൽ 2022 ലാണ് പോത്താനിക്കാട് വെറ്ററിനറി ഡിസ്പെൻസറിക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി മൃഗസംരക്ഷണ വകുപ്പ് 50 ലക്ഷം രൂപ അനുവദിച്ചത്.

 

ernakulam Ernakulam News kochi