ഇടക്കാലാശ്വാസം അനുവദിക്കണം: എൻ.ജി ഒ അസോസിയേഷൻ

സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ജൂലൈ  ഒന്നാം തീയതി നടപ്പിലാക്കേണ്ട  പന്ത്രണ്ടാം ശമ്പള പരിഷ്കരണം,ശമ്പള കമ്മീഷനെ പോലും നിയമിക്കാത്ത സാഹചര്യത്തിൽ ഇടക്കാലാശ്വാസം അനുവദിക്കണമെന്ന്

author-image
Shyam Kopparambil
Updated On
New Update
1

ശമ്പള പരിഷ്കരണം ആവശ്യപ്പെട്ടുകൊണ്ട് കേരള എൻ.ജി.ഒ അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റി കണയന്നൂർ താലൂക്ക് ഓഫീസിനു മുന്നിലേയ്ക്ക് നടത്തിയ പ്രതിഷേധാഗ്നി സമരം സംസ്ഥാന ട്രഷറർ തോമസ് ഹെർബിറ്റ് ഉദ്ഘാടനം ചെയ്യുന്നു.

Listen to this article
0.75x 1x 1.5x
00:00 / 00:00

 

കൊച്ചി:-  സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ജൂലൈ  ഒന്നാം തീയതി നടപ്പിലാക്കേണ്ട  പന്ത്രണ്ടാം ശമ്പള പരിഷ്കരണം,ശമ്പള കമ്മീഷനെ പോലും നിയമിക്കാത്ത സാഹചര്യത്തിൽ ഇടക്കാലാശ്വാസം അനുവദിക്കണമെന്ന് എൻ. ജി. ഒ അസോസിയേഷൻ സംസ്ഥാന ട്രഷറർ തോമസ് ഹെർബിറ്റ് ആവശ്യപ്പെട്ടു. കേരള എൻ.ജി ഒ അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റി കണയന്നൂർ താലൂക്ക് ഓഫീസിനുമുന്നിൽ നടത്തിയ പ്രതിഷേധാഗ്നി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.എൻ.ജി.ഒ അസോസിയേഷൻ എറണാകുളം ജില്ലാ പ്രസിഡന്റ് ടി.വി ജോമോൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ സിനു പി ലാസർ , എം വി . അജിത് കുമാർ, സംസ്ഥാന കമ്മിറ്റി അംഗം ജെ. പ്രശാന്ത്,ജില്ലാ ഭാരവാഹികളായ പ്രമോദ് മുളവുകാട്, ലിജോ ജോണി,ബ്രാഞ്ച് ഭാരവാഹികളായ ഉമേഷ് കുമാർ, എ. എൻ. സനന്ദ്, വി ആർ ബൈജു, അശോകൻ ,ജസ്റ്റിൻ, റിൻ്റ മിൽട്ടൺ, പി.എ.തമ്പി തുടങ്ങിയവർ സംസാരിച്ചു.

 

review kakkanad