/kalakaumudi/media/media_files/cZQamchHDlruMFufJKl9.jpeg)
അന്തർ ദേശീയ ലഹരി വിരുദ്ധ ദിനാചരണം കൊച്ചി കോർപ്പറേഷൻ ക്ഷേമകാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബലാൽ ഉത്ഘാടനം ചെയ്യുന്നു
കാക്കനാട് : ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ എറണാകുളം സെന്റ് ആൽബർട്ട്സ് കോളേജിൽ സംഘടിപ്പിച്ച അന്തർ ദേശീയ ലഹരി വിരുദ്ധ ദിനാചരണം കൊച്ചി കോർപ്പറേഷൻ ക്ഷേമകാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ലാൽ ഉദ്ഘാടനം ചെയ്തു.
സെന്റ് ആൽബർട്ട് സ് കോളേജ് മാനേജർ ഡോ.ആൻറണി തോപ്പിൽ, കെമിക്കൽ എക്സാമിനേഴ്സ് ലാബറ്ററി അഡ്മിനിസ്റ്റേറ്റീവ് ഓഫീസർ കെ കെ. സുബൈർ, ജില്ലാ സാമൂഹ്യനീതി ഓഫീസർ എം.വി.സ്മിത ജില്ലാ കോ-ഓഡിനേറ്റർമാരായ ഡോ: കെ.ആർ. അനീഷ്, ഫ്രാൻസിസ് മൂത്തേടൻ തുടങ്ങിയവ൪ പങ്കെടുത്തു. ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി എറണാകുളം പെന്റാ മേനകയിൽ സെന്റ് ആൽബ൪ട്ട്സ് ഹൈസ്കൂളിലെ വിദ്യാ൪ഥികൾ അവതരിപ്പിച്ച ഫ്ളാഷ് മോബും സ്കിറ്റും നടന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
