കൊച്ചി: ദുബായിൽ വെച്ച് നടന്ന 12-ാമത് അന്താരാഷ്ട്ര ബ്രെയിൻ ഓ ബ്രെയിൻ അബാക്കസ് ചാമ്പ്യൻഷിപ്പ് പട്ടം കരസ്ഥമാക്കി നിവേദ്യ മേലേകളത്തിൽ.
കഴിഞ്ഞ മാസം ചെന്നൈയിൽ വെച്ച് നടന്ന അബാക്കസ് ദേശീയ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയതിനെ തുടർന്നാണ് ദുബായിലെ അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്. പതിനെട്ടു രാജ്യങ്ങളിൽ നിന്നായി രണ്ടായിരത്തില്പരം മത്സരാർത്ഥികൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു.നൈപുണ്യ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി ആണ് നിവേദ്യ.ഇൻഫോപാർക്ക് ജീവനക്കാരൻ സന്തോഷ് മേലേകളത്തിലിന്റെയും (കൊല്ലംകുടിമുഗൾ) ധന്യയുടെയും മകൾ ആണ് നിവേദ്യ.