/kalakaumudi/media/media_files/2025/11/05/mohan-2025-11-05-17-10-04.jpeg)
തൃക്കാക്കര : തൃക്കാക്കര : രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസും, ഐ.ഐ.ടി. ഗുവാഹത്തിയും സി.എസ്.ഐ.ആര്‍ - നീരി നാഗ്പൂരും സംയുക്തമായി സംഘടിപ്പിച്ച മൂന്നാമത് അന്താരാഷ്ട്ര ആല്‍ഗല്‍ റിസര്‍ച്ച് കോണ്‍ഫറന്‍സ് 2025 കാക്കനാട് രാജഗിരി വാലി ക്യാമ്പസില്‍ നടന്നു.
ഐ.ഐ.ടി. ഗുവാഹത്തിയിലെ പ്രൊഫ. കെ. മോഹന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസ്, അസോസിയേറ്റ് ഡയറക്ടര്‍ ഡോ. ബിനോയ് ജോസഫ് അധ്യക്ഷത വഹിച്ചു.രാജഗിരി ബയോ സയൻസ് സയന്റിസ്റ്, ഡോ. സബീല ബീവി, സ്വാഗതം ആശംസിച്ചു.ആല്‍ഗ ഗവേഷണ രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ ശാസ്ത്രജ്ഞരെയും ഗവേഷകരെയും സമ്മേളനത്തില്‍ ആദരിച്ചു. ഡോ. കാഞ്ചന്‍ സാംഭ്വാനിക്ക് (ഐ.സി.ടി, മുംബൈ) എമര്‍ജിംഗ് കരിയര്‍ അവാര്‍ഡ്, ഡോ. പൂനം ചൗധരിക്ക് (ഐ.ഐ.ടി, റൂറ്കി) എര്‍ലി കരിയര്‍ അവാര്‍ഡ്, ഡോ. എസ് ദുര്‍ഗാദേവി (എന്‍.ഐ.ടി, തിരുച്ചിറപ്പള്ളി), ഡോ. സോണിയ ചൗധരി (ഐ.ഐ.ടി, റൂറ്കി) എന്നിവര്‍ക്ക് സംയുക്തമായി മികച്ച പി.എച്ച്.ഡി. തീസിസ് അവാര്‍ഡ്, കാക്കനാട് രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസിലെ റോബീ കെ. മാത്യുവിന് മികച്ച മാസ്റ്റര്‍ തീസിസ് അവാർഡും ലഭിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
