രാജ്യാന്തര ചലച്ചിത്രമേള: സുവര്‍ണചകോരം ബ്രസിലീയന്‍ ചിത്രം 'മാലു'വിന്

മികച്ച നവാഗത സംവിധാനത്തിനുള്ള രജതചകോരം ചിലിയെന്‍ ചിത്രം ദ ഹൈപ്പര്‍ബോറിയന്‍സ് സംവിധാനം ചെയ്ത ക്രിസ്‌റ്റോബല്‍ ലിയോണിനും ജോക്വിന്‍ കോസിനും ലഭിച്ചു.

author-image
Prana
New Update
iffk

29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണ ചകോരം പെഡ്രോ ഫ്രയറിയുടെ 'മാലു' സ്വന്തമാക്കി. നിശാഗന്ധിയില്‍ വച്ച് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സിനിമയുടെ സംവിധായകന്‍ പെഡ്രോ ഫ്രയറിക്ക് പുരസ്‌ക്കാരം സമ്മാനിച്ചു. സംവിധായകനും നിര്‍മ്മാതാക്കള്‍ക്കുമായി 20 ലക്ഷം രൂപയും പ്രശസ്തി പത്രവും സുവര്‍ണ്ണ ചകോരത്തിനൊപ്പം സമ്മാനിച്ചു.
മികച്ച നവാഗത സംവിധാനത്തിനുള്ള രജതചകോരം ചിലിയെന്‍ ചിത്രം ദ ഹൈപ്പര്‍ബോറിയന്‍സ് സംവിധാനം ചെയ്ത ക്രിസ്‌റ്റോബല്‍ ലിയോണിനും ജോക്വിന്‍ കോസിനും ലഭിച്ചു. മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌ക്കാരം.
ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ മികച്ച പ്രേക്ഷക ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകന്‍ഹര്‍ഷാദ് ഷാഷ്മി, മി മറിയം, ദി ചില്‍ഡ്രന്‍ ആന്റ് 26 ഒദേഴ്‌സ്.
നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് സംവിധായിക പായല്‍ കപാഡിയയ്ക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. അഞ്ച് ലക്ഷം രൂപയും ഫലകവുമാണ് സമ്മാനം. ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ അഞ്ച് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി.

പ്രത്യേക പരാമര്‍ശം:

അനഘ രവി ചിത്രം, അപ്പുറം,
ചിന്മയ സിദ്ദി ചിത്രം, റിഥം ഓഫ് ദമാം,
ഫാസില്‍ മുഹമ്മദ്തിരക്കഥ, ഫെമിനിച്ചി ഫാത്തിമ
ഫിപ്രസി പുരസ്‌കാരം മി മറിയം, ദി ചില്‍ഡ്രന്‍ ആന്റ് 26 ഒദേഴ്‌സ്
മികച്ച മലയാള സിനിമയ്ക്കുള്ള ഫിപ്രസി പുരസ്‌കാരം ശിവരഞ്ജിനി ജെ, സിനിമ വിക്ടോറിയ
ഫിപ്രസി പുരസ്‌കാരം, മികച്ച അന്താരാഷ്ട്ര സിനിമ ഫെമിനിച്ചി ഫാത്തിമ

മികച്ച ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം ഫെമിനിച്ചി ഫാത്തിമ, സംവിധായകന്‍ ഫാസില്‍ മുഹമ്മദ്
പ്രത്യേക ജൂറി പരാമര്‍ശംമിഥുന്‍ മുരളി, കിസ് വാഗണ്‍

മികച്ച നവാഗത സംവിധായകനുള്ള എഫ്എസ്എസ്‌ഐ കെആര്‍ മോഹനന്‍ പുരസ്‌കാരം ഇന്ദു ലക്ഷ്മി സിനിമ അപ്പുറം
പ്രത്യേക ജൂറി പരാമര്‍ശം ഫാസില്‍ മുഹമ്മദ്, ഫെമിനിച്ചി ഫാത്തിമ

 

award IFFK 2024