രാജ്യാന്തര ഫോക്‌ലോർ ഫെസ്റ്റിവലിന് തൈക്കാട് പൊലീസ് ഗ്രൗണ്ടിൽ തുടക്കമായി

പ്രഥമ രാജ്യാന്തര ഫോക്‌ലോർ ഫെസ്റ്റിവെലിനു തൈക്കാട് പൊലീസ് ഗ്രൗണ്ടിൽ തുടക്കം കുറിച്ചു. മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു.

author-image
Devina
New Update
foklor

തിരുവനന്തപുരം: പ്രഥമ രാജ്യാന്തര ഫോക്‌ലോർ ഫെസ്റ്റിവെലിനു തൈക്കാട് പൊലീസ് ഗ്രൗണ്ടിൽ തുടക്കം കുറിച്ചു. മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.

 മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പി.കെ.കാളൻ പുരസ്‌കാരം (ഒരു ലക്ഷം രൂപ) തെയ്യം കലാകാരൻ അതിയടം കുഞ്ഞിരാമ പെരുവണ്ണാന് മന്ത്രി വി.ശിവൻകുട്ടി സമ്മാനിച്ചു.

മേളയിൽ ഈജിപ്ത്, സ്‌പെയിൻ, റഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാർ വൈവിധ്യമാർന്ന കലാരൂപങ്ങൾ അവതരിപ്പിക്കും.

ഇതിന് പുറമെ ഉസ്ബക്കിസ്ഥാൻ, നേപ്പാൾ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള കരകൗശല വിദഗ്ധർ തയ്യാറാക്കിയ ഉൽപന്നങ്ങളുടെ പ്രദർശനവും വിപണനവുമുണ്ട്.

 16 സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരനൻമാരും കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുള്ള ഗ്രോത്ര നാടൻ കലാകാരന്മാരും കരകൗശല വിദഗ്ധരും മേളയുടെ ഭാഗമാകും. മേള 9 ന് സമാപിക്കും.