/kalakaumudi/media/media_files/2026/02/11/whatsapp-2026-02-11-16-37-07.jpeg)
കൊച്ചി : രാജഗിരി ബിസിനസ് സ്‌കൂളും രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സും (ഓട്ടോണമസ്) സംയുക്തമായി സംഘടിപ്പിക്കുന്ന ഏഴാമത് രാജഗിരി അന്താരാഷ്ട്ര മാനേജ്‌മെന്റ് കോണ്‍ഫറന്‍സ് (ആര്‍.ഐ. എം. സി 2026) ഫെബ്രുവരി 13, 14 തീയതികളില്‍ കാക്കനാട് രാജഗിരി വാലി ക്യാമ്പസില്‍ നടക്കും. ഇംഗ്ലണ്ടിലെ യൂണിവേഴ്‌സിറ്റി ഓഫ് ആബര്‍ഡീന്‍ ബിസിനസ് സ്‌കൂളുമായി സഹകരിച്ചാണ് ഈ വര്‍ഷത്തെ സമ്മേളനം സംഘടിപ്പിക്കുന്നത്.
'സുസ്ഥിരത, നവീകരണം, സാങ്കേതികവിദ്യ എന്നിവയിലൂടെ ആഗോള ബിസിനസ്സ് ഇക്കോസിസ്റ്റത്തെ പരിവര്‍ത്തനം ചെയ്യുക എന്നതാണ് ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിന്റെ പ്രമേയം. ഭാവിയിലെ ബിസിനസ്സ് മാനേജ്‌മെന്റ് രീതികളില്‍ സുസ്ഥിരമായ മാറ്റങ്ങളും ഉത്തരവാദിത്തമുള്ള നവീകരണങ്ങളും ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് സമ്മേളനം ചര്‍ച്ച ചെയ്യും.
സൗത്ത് ഇന്ത്യന്‍ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോള്‍ഫി ജോസ് സമ്മേളനത്തില്‍ മുഖ്യാതിഥിയായിരിക്കും. യുകെയിലെ ന്യൂകാസില്‍ യൂണിവേഴ്‌സിറ്റി ബിസിനസ് സ്‌കൂളിലെ പ്രൊഫ. നോമി സിങ്കോവിക്‌സ്, യൂണിവേഴ്‌സിറ്റി ഓഫ് ആബര്‍ഡീന്‍ ബിസിനസ് സ്‌കൂളിലെ പ്രൊഫ. ജിംഗ് കായ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും.ഹൈദരാബാദ് ബി.എസ്.എം ഡയറക്ടറും ഡീനുമായ പ്രൊഫ. എസ്. അരുണാചലം സമ്മേളനത്തില്‍ നേരിട്ട് പങ്കെടുക്കുമ്പോള്‍, യു.എസ്.എയിലെ വെസ്റ്റേണ്‍ മിഷിഗണ്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ സെ്രെ്രസനബിള്‍ ബിസിനസ് പ്രാക്ടീസസ് ഡയറക്ടര്‍ പ്രൊഫ. തിമോത്തി പാമര്‍ യൂണിവേഴ്‌സിറ്റി ഓഫ് ആബര്‍ഡീന്‍ ബിസിനസ് സ്‌കൂളിലെ പ്രൊഫ. സഹീര്‍ ഖാന്‍ എന്നിവര്‍ ഓണ്‍ലൈനായി സെഷനില്‍ സംസാരിക്കും.ധനകാര്യം, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്‌സ്, ഓപ്പറേഷന്‍സ്, ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ്, ബിസിനസ് അനലിറ്റിക്‌സ് തുടങ്ങിയ മേഖലകളിലെ ഗവേഷണ പ്രബന്ധ അവതരണങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, വര്‍ക്ക്‌ഷോപ്പുകള്‍ എന്നിവ കോണ്‍ഫറന്‍സിന്റെ ഭാഗമായി നടക്കും. ഇന്ത്യയിലെയും വിദേശത്തെയും പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രഭാഷകര്‍, ഗവേഷകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ഹൈബ്രിഡ് മോഡില്‍ (നേരിട്ടും ഓണ്‍ലൈനായും) നടക്കുന്ന ഈ സമ്മേളനത്തില്‍ പങ്കെടുക്കും.
രാജഗിരി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് മാനേജര്‍ റവ. ഫാ. ബെന്നി നല്‍ക്കര സി.എം.ഐ, രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സ് പ്രിന്‍സിപ്പലും രാജഗിരി ബിസിനസ് സ്‌കൂള്‍ അസോസിയേറ്റ് ഡയറക്ടറുമായ റവ. ഡോ. സാജു എം.ഡി സി.എം.ഐ, ആര്‍.ബി.എസ് & ആര്‍.സി.എസ്.എസ് അസിസ്റ്റന്റ് ഡയറക്ടര്‍ റവ. ഡോ. ഫ്രാന്‍സിസ് സെബാസ്റ്റ്യന്‍ സി.എം.ഐ, രാജഗിരി ബിസിനസ് സ്‌കൂള്‍ ഡീന്‍ ആന്‍ഡ് ഡയറക്ടര്‍ ഡോ. കിഷോര്‍ ഗോപാലകൃഷ്ണ പിള്ള, രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സ് അസോസിയേറ്റ് ഡയറക്ടര്‍ ഡോ. ബിനോയ് ജോസഫ്, കോണ്‍ഫറന്‍സ് ജനറല്‍ കണ്‍വീനര്‍മാരായ ഡോ. ബ്രഹ്മദേവ് പാണ്ഡ, ഡോ. ആരതി കൃഷ്ണ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും. ആര്‍.ബി.എസ് & ആര്‍.സി.എസ്.എസ് അസിസ്റ്റന്റ് ഡയറക്ടര്‍ റവ. ഡോ. ഫ്രാന്‍സിസ് സെബാസ്റ്റ്യന്‍ സി.എം.ഐ, ജനറല്‍ കണ്‍വീനര്‍ ഡോ. ആരതി കൃഷ്ണ, പബ്ലിക് റിലേഷന്‍സ് മാനേജര്‍ ഷെറിന്‍ ജോയി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്കായി 9746562928, rmc26@rajagiri.edu
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
