/kalakaumudi/media/media_files/2026/02/24/space-2026-02-24-15-46-50.jpg)
കൊച്ചി: ഓൾ ഇന്ത്യ സ്‌പൈസസ് എക്‌സ്‌പോർട്ടേഴ്‌സ് ഫോറം സംഘടിപ്പിക്കുന്ന രാജ്യാന്തര സുഗന്ധവ്യഞ്ജന സമ്മേളനത്തിന് തുടക്കം.
മൂല്യവർധിത ഉൽപന്നങ്ങളിലേക്കും ബ്രാൻഡിങ്, സാങ്കേതിക വിദ്യയിലേക്കും സ്‌പൈസ് മേഖലമാറണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ജി20 മുൻ ഷെർപ്പയും നീതി ആയോഗ് മുൻ സിഇഒയുമായ അമിതാഭ് കാന്ത് പറഞ്ഞു.
ഒറ്റെറ സിഇഒ മാർട്ടിൻ സോൺടാഗ് മുഖ്യാതിഥിയായി. എഐഎസ്ഇഎഫ് ചെയർമാൻ ഇമ്മാനുവൽ നമ്പൂശേ്ശരിൽ വൈസ് ചെയർമാൻ നിശേഷ് ഷാ, സ്‌പൈസസ് ബോർഡ് ഇന്ത്യ ചെയർപഴ്‌സൻ സംഗീത വിശ്വനാഥൻ,
സെക്രട്ടറി പി.ഹേമലത കൊച്ചിൻ ചേംബർ ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് വിനോദിനി സുകുമാർ, ദേശീയ ടർമറിക് ബോർഡ് സെക്രട്ടറി എൻ.ഭവാനിശ്രീ തുടങ്ങിയവർ പ്രസംഗിച്ചു.
എൻ.ഭവാനിശ്രീ രാജ്യാന്തര സുഗന്ധവ്യഞ്ജന പ്രദർശനനഗരി ഉദ്ഘാടനം ചെയ്തു. മേഖലയിലെ മികച്ച സംഭാവനകൾക്കുള്ള പുരസ്‌കാരം സമ്മേളനത്തിൽ വിതരണം ചെയ്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
