പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ഭാവി ഉറപ്പാക്കാന്‍ സുകന്യ സമൃദ്ധി യോജനയിലൂടെ വിദ്യാര്‍ഥികളുടെ ഇടപെടല്‍

സുകന്യ സമൃദ്ധി യോജനയുടെ ഭാഗമായി ബാംഗ്‌ളൂര്‍ കെ.നാരായണപുര ക്രോസിലുള്ള മിത്ര് കൗണ്‍സലിംഗ് സെന്ററില്‍ പെണ്‍കുട്ടികളുടെ ഭാവി വിദ്യാഭ്യാസസുരക്ഷ ലക്ഷ്യമാക്കി സംഘടിപ്പിച്ച സാമൂഹ്യ പ്രവര്‍ത്തന സംരംഭം നവംബര്‍ 21, നു നടന്നു.

author-image
Sreekumar N
New Update
new one

 സുകന്യ സമൃദ്ധി യോജനയുടെ ഭാഗമായി ബാംഗ്‌ളൂര്‍ കെ.നാരായണപുര ക്രോസിലുള്ള മിത്ര് കൗണ്‍സലിംഗ് സെന്ററില്‍  പെണ്‍കുട്ടികളുടെ ഭാവി വിദ്യാഭ്യാസസുരക്ഷ ലക്ഷ്യമാക്കി സംഘടിപ്പിച്ച സാമൂഹ്യ പ്രവര്‍ത്തന സംരംഭം നവംബര്‍ 21, നു നടന്നു. ക്രിസ്തു ജയന്തി യൂണിവേഴ്‌സിറ്റി യിലെ രണ്ടാം വര്‍ഷ എം.എസ്.ഡബ്ല്യു വിദ്യാര്‍ത്ഥികളായ ഹരി ഹരന്‍, എബിള്‍ ബെസലേല്‍ സാജന്‍, അലന്‍ ടോം, സാമുവല്‍ ജോണ്‍സണ്‍, ഡിംപിള്‍ മറിയ, ഡെയ്‌നിഹുണ്‍ ഐ സിങ്കോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി. പദ്ധതിയില്‍ ഉള്‍പ്പെട്ട എല്ലാ കുട്ടികള്‍ക്കും ഈ അവസരത്തില്‍ പാസ്ബുക്ക് വിതരണം നിര്‍വഹിച്ചു.

ഈ പദ്ധതിയില്‍ സാമ്പത്തികമായി വെല്ലുവിളി നേരിടുന്ന പത്ത് പെണ്‍കുട്ടികളുടെ ഉന്നത വിദ്യാഭ്യാസ സാധ്യതകള്‍ക്ക് ദീര്‍ഘകാല സംരക്ഷണം ഉറപ്പാക്കുന്നതാണ് ലക്ഷ്യമാക്കുന്നത്. ഓരോ കുട്ടികളുടെയും സുകന്യ സമൃദ്ധി അക്കൗണ്ടിലേക്കും ?8,500 രൂപ വീതം നിക്ഷേപിച്ചുകൊണ്ട്, അവരുടെ ഭാവിയയുടെ ആവശ്യങ്ങള്‍ക്കുള്ള  സേവിങ്സ് ഉറപ്പാക്കി. പെണ്‍കുട്ടികളും അവരുടെ മാതാപിതാക്കളും ഉള്‍പ്പെടെ ഏകദേശം 25 പേര്‍ പരിപാടിയില്‍ പങ്കെടുത്തു. ഈ പദ്ധതിയുലൂടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുകയും കുടുംബങ്ങളുടെ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനും നിര്‍ണായകമാകുമെന്ന് രക്ഷിതാക്കള്‍ നന്ദി രേഖപ്പെടുത്തി.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ നിക്ഷേപത്തിന്റെ പ്രാധാന്യം സമൂഹത്തില്‍ ബോധവത്കരിക്കുകയും, പിന്നാക്ക കുടുംബങ്ങളുടെ സുരക്ഷയും ശാക്തീകരണവും ലക്ഷ്യമിട്ടുള്ള ഒരു അര്‍ത്ഥവത്തായ ഇടപെടലായാണ് ഈ സംരംഭത്തെ കണക്കാക്കുന്നത്. സമൂഹം ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ ഓരോ പെണ്‍കുട്ടിക്കും കൂടുതല്‍ സുരക്ഷിതവും ഉറച്ചതുമായ ഭാവി സൃഷ്ടിക്കാനാകുമെന്ന് ഈ പരിപാടിയിലൂടെ വിദ്യാര്‍ഥികള്‍  പറഞ്ഞു.

students