/kalakaumudi/media/media_files/ZUYcqLrw3997dylZWDv6.jpg)
കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല സിന്റിക്കേറ്റ് അംഗം കടന്നുപിടിച്ചതായി വിദ്യാർത്ഥിനിയുടെ പരാതി. സ്റ്റുഡന്റ്‌സ് വെൽഫയർ ഡയറക്ടർ പികെ ബേബിയ്‌ക്കെതിരെയാണ് വിദ്യാർത്ഥിനി പരാതി നൽകിയത്. കലോത്സവത്തിനിടെ പികെ ബേബി വിദ്യാർത്ഥിനിയെ കടന്നുപിടിച്ചെന്നാണ് പരാതിയിൽ പറയുന്നത്.
നേരത്തെ പികെ ബേബി മാനദണ്ഡങ്ങൾ ലംഘിച്ച് സ്ഥാനക്കയറ്റം നേടിയെന്ന ആരോപണത്തിലും വിവാദം ഉടലെടുത്തിരുന്നു. 2024 ജനുവരിയിൽ ആയിരുന്നു കുസാറ്റിൽ കലോത്സവം നടന്നത്. ഇതിനിടെ പികെ ബേബി പെൺകുട്ടിയോട് മോശമായി പെരുമാറിയെന്നും കടന്നുപിടിച്ചെന്നുമാണ് പരാതിയിലുള്ളത്.
പരാതിക്കാരി ആദ്യ ഘട്ടത്തിൽ പൊലീസിനെ സമീപിച്ചിരുന്നില്ല. കുസാറ്റ് വിസിയ്ക്ക് ആയിരുന്നു ആദ്യഘട്ടത്തിൽ പരാതി നൽകിയത്. തുടർന്ന് ക്യാമ്പസിലെ ഇന്റേൺ കംപ്ലയിന്റ് വഴി ആഭ്യന്തര അന്വേഷണത്തിന് വിസി നിർദ്ദേശം നൽകുകയായിരുന്നു. ഇതിന് പിന്നാലെയാണ് പെൺകുട്ടി പരാതിയുമായി കളമശ്ശേരി പൊലീസിനെ സമീപിച്ചത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
