/kalakaumudi/media/media_files/F3MTej2Fc9e6lCb1yGkB.jpg)
തിരുവനന്തപുരം: ഹേമാ കമ്മിറ്റി റിപ്പോർട്ടിലെ പോക്സോസ്വഭാവമുള്ള മൊഴികളിൽ സ്വമേധയാ കേസ് രജിസ്റ്റർചെയ്യാൻ അന്വേഷണസംഘത്തിന്റെ തീരുമാനം. കുട്ടികളെ ചൂഷണത്തിനിരയാക്കിയെന്ന മൊഴികളിൽ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർചെയ്യാൻ നിർദേശിക്കും.
ഇതുമായി ബന്ധപ്പെട്ട് വീണ്ടും മൊഴിയെടുക്കില്ല. കമ്മിറ്റി നൽകിയ മറ്റ് ഇരുപതോളം മറ്റുമൊഴികൾ ഗുരുതരസ്വഭാവത്തിലുള്ളതാണെന്നും കണ്ടെത്തിയിട്ടുണ്ട്. കേസിന് സാധ്യതയുള്ള മൊഴി നൽകിയവരുടെ പട്ടിക തയ്യാറാക്കി അന്വേഷണസംഘം മേധാവിക്ക് കൈമാറിയിട്ടുണ്ട്. ഐ.പി.എസ്. ഉദ്യോഗസ്ഥർതന്നെ വീണ്ടും മൊഴി ശേഖരിക്കും. നിയമനടപടിയുമായി മുന്നോട്ടുപോകാൻ തയ്യാറായാൽ കേസ് രജിസ്റ്റർചെയ്യാനുള്ള പ്രവർത്തനങ്ങൾ നടത്തും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
