/kalakaumudi/media/media_files/2025/12/08/dileeeeeeee-2025-12-08-11-44-56.png)
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന മഞ്ജുവാര്യരുടെ വാക്കിനെ തുടര്‍ന്നാണ് അന്വേഷണം നടന്നതെന്ന് കേസില്‍ വെറുതെ വിട്ട പ്രതി ദിലീപ്. മുഖ്യപ്രതിയെ കൂട്ടുപിടിച്ച് പൊലീസ് കള്ളക്കഥയുണ്ടാക്കിയെന്നും ദിലീപ് വ്യക്തമാക്കി. പൊലീസിന്റെ കള്ളക്കഥ തകര്‍ന്നെന്ന് വ്യക്തമാക്കിയ ദിലീപ് ശരിക്കും ഗൂഢാലോചന നടന്നത് തനിക്കെതിരെയാണെന്നും ദിലീപ് ആരോപിച്ചു.
പൊലീസിലെ ഒരു സംഘം ക്രിമിനലുകളാണ് തന്നെ കേസില്‍ കുടുക്കിയതെന്നും ദിലീപ് പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ വെറുതെ വിട്ട ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ 8 വര്‍ഷം തന്റെ സിനിമ ജീവിതം ഉള്‍പ്പടെ നഷ്ടപ്പെട്ടെന്നും ദിലീപ് പറഞ്ഞു.
തനിക്കെതിരായ കള്ളക്കഥ കോടതിയില്‍ തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
