/kalakaumudi/media/media_files/2025/11/26/malaparamba-sex-racket-2025-11-26-11-17-56.jpg)
കോഴിക്കോട്: പൊലീസുകാർ ഉൾപ്പെടെ പ്രതികളായ മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു.
ധനസമ്പാദനം ലക്ഷ്യമിട്ട് ലൈംഗികവൃത്തി നടത്തിയെന്നും പൊലീസുകാർ ഉൾപ്പെടെയുള്ളവർ ഇതിൽ പങ്കാളികളായെന്നുമാണ് കുറ്റപത്രത്തിൽ പറയുന്നത്.
41 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്.
അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരി ബിന്ദു, കെ. സനിത്ത്, കെ. ഷൈജിത്ത് എന്നീ പൊലീസുകാരും ഉൾപ്പെടെ പന്ത്രണ്ടുപേരാണ് കേസിലുൾപ്പെട്ടിട്ടുള്ളത്.
കേസിലെ 10-ാം പ്രതിയും ഒന്നാം പ്രതിയുമായി ഒത്തുചേർന്ന് കോഴിക്കോട് വേങ്ങേരി നെടുങ്ങോട്ടൂരിലെ മലാപ്പറമ്പ് ഇയ്യപ്പാടി റോഡിൽ അപ്പാർട്ട്മെന്റ് വാടകയ്‌ക്കെടുത്ത് അനാശാസ്യകേന്ദ്രം നടത്തിയിരുന്നത്.
കഴിഞ്ഞ ജൂൺ ആറിനാണ് ഫ്‌ളാറ്റിൽ റെയ്ഡ് നടത്തി പ്രതികളെ പിടികൂടുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
