/kalakaumudi/media/media_files/2025/12/23/moshanam-2025-12-23-14-35-37.jpg)
തിരുവനന്തപുരം: ശബരിമല സ്വർണ്ണമോഷണത്തിൽ അന്വേഷണം തുടങ്ങി രണ്ടര മാസമായിട്ടും തൊണ്ടി മുതൽ എവിടെയെന്നതിൽ വ്യക്തതയില്ലാതെ പ്രത്യേകം അന്വേഷണ സംഘം.
തൊണ്ടി മുതലെന്ന പേരിൽ 109 ഗ്രാം സ്വർണ്ണ ചെന്നൈ സ്മാർട് ക്രിയേഷൻസിൽ നിന്നും 475 ഗ്രാം ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർധനയിൽ നിന്നും പിടിച്ചെടുത്തിരുന്നു.
എന്നാൽ ഭീഷണിപ്പെടുത്തി അവിടെ നിന്നു സ്വർണ്എടുത്തുകൊണ്ടുവന്നുവെന്നാണ് ജാമ്യാപേക്ഷയിൽ ഗോവർധൻ പറയുന്നത്.
തട്ടിയെടുത്തതായി കരുതുന്ന സ്വർണ്ണത്തിന്റെ തുല്യഅളവിൽ വേറെ സ്വർണ്ണം തൊണ്ടിമുതലെന്ന പേരിൽ എസ്‌ഐടി എടുത്തു എന്നാണ് ആരോപണം.
രണ്ടു കിലോ സ്വർണ്ണം നഷ്ടമായി എന്നായിരുന്നു എസ്‌ഐടി ആദ്യം മുതൽ റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നത്.
ഇപ്പോൾ ലഭിച്ച 584 ഗ്രാം സ്വർണ്ണം കഴിഞ്ഞാൽ ബാക്കിയുള്ള സ്വർണ്ണം എവിടെയെന്നതിനെപ്പറ്റി വിവരം പുറത്തു വന്നിട്ടില്ല.
അന്വേഷണ കാലാവധി തീരാൻ മൂന്നാഴ്ച മാത്രമാണ് ബാക്കിയുള്ളത്. അതിനിടെ ദ്വാരപാലകശിൽപ പാളികളിൽ നിന്നു ലഭിച്ച സ്വർണ്ണത്തിന്റെ വില ദേവസ്വത്തിന് നൽകിയിരുന്നുവെന്ന് അറസ്റ്റിലായ ഗോവർധൻ പറഞ്ഞു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഗോവർധനെ സാക്ഷിയാക്കാൻ എസ്‌ഐടി ആദ്യം തീരുമാനിച്ചത്. ദേവസ്വം ബോർഡിൽ നടന്ന മറ്റു ചില ക്രമക്കേടുകളാണ് ഗോവർധന്റെ വെളിപ്പെടുത്തലോടെ പുറത്തുവന്നത്.
എന്നാൽ ഇത് എസ്‌ഐടിയുടെ അന്വേഷണത്തിന്റെ ഭാഗമാകുമോയെന്ന് വ്യക്തമല്ല.
ഉണ്ണികൃഷ്ണന്റെ പോറ്റിയുടെ മൊഴിയിൽ പാരിതോഷികമായി ഉന്നതർക്ക് ലക്ഷങ്ങൾ നൽകിയതിന്റെ വിവരങ്ങളുണ്ടെങ്കിലും എസ്‌ഐടിയുടെ അന്വേഷണത്തിൽ ഇത് ഉൾപ്പെട്ടതായി വിവരമില്ല.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
