/kalakaumudi/media/media_files/2025/12/01/karuvannur-2025-12-01-12-50-53.jpg)
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന് ഇരയായ നിക്ഷേപകരുടെ പ്രശ്‌നപരിഹാരത്തിനായുള്ള കാത്തിരിപ്പ് നീളുന്നു.
തട്ടിപ്പ് അന്വേഷിച്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്ത വസ്തുവകകൾ തിരിച്ചു നൽകാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്.
എന്നാൽ കരുവന്നൂർ സഹകരണ ബാങ്ക് ഇതിന് അനുകൂലമായ നിലപാട് സ്വീകരിക്കാത്തതാണ് പണം തിരികെ കിട്ടാനായിട്ടുള്ള നിക്ഷേപകരുടെ കാത്തിരിപ്പ് നീണ്ടുപോകാൻ ഇടയാക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കൽ കുറ്റകൃത്യത്തിൽ ബാങ്കാണ് പ്രാഥമിക പരാതിക്കാരെന്ന്, പിഎംഎൽഎ കേസുകൾക്കായുള്ള പ്രത്യേക കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഇഡി വ്യക്തമാക്കി.
പിടിച്ചെടുത്ത സ്വത്തുക്കൾ ബാങ്കിലേക്ക് മാറ്റിക്കഴിഞ്ഞാൽ യോഗ്യരായ ഉപഭോക്താക്കൾക്ക് അവരുടെ നിക്ഷേപങ്ങൾ പുനഃസ്ഥാപിക്കാൻ നിയമപരമായി അവകാശമുണ്ടെന്നും ഇഡി അറിയിച്ചു
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
