ഒന്നിച്ച് യാത്ര ചെയ്യാൻ ക്ഷണിച്ച് സുധീഷ്, 'അമ്മ'യിലെ അംഗത്വ ഫീസിന് പകരം അഡ്ജസ്റ്റ്‌മെന്റ് മതിയെന്ന് ഇടവേള ബാബു; വെളിപ്പെടുത്തി  ജുബിത

ഹരികുമാർ, സുധീഷ് എന്നിവരിൽ നിന്നും മോശം അനുഭവം ഉണ്ടായി എന്നും ഹരികുമാറിന്റെ സിനിമയിൽ അഭിനയിച്ചു കഴിഞ്ഞ് തൊട്ടടുത്ത ദിവസം വരാൻ പറഞ്ഞുവെന്നും ജുബിത വെളിപ്പെടുത്തി.

author-image
Anagha Rajeev
New Update
junior artist jubitha
Listen to this article
0.75x 1x 1.5x
00:00 / 00:00

നടൻ സധീഷ്, ഇടവേള ബാബു എന്നിവർക്കെതിരെ ആരോപണങ്ങളുമായി ജൂനിയർ ആർട്ടിസ്റ്റ് ജുബിത. ഒരുമിച്ച് യാത്ര ചെയ്യാം, ടൂർ പോകാമെന്ന് എന്നൊക്കെ പറഞ്ഞ് സുധീഷ് വിളിച്ചു എന്നായിരുന്നു ജുബിതയുടെ ആരോപണം. എന്നാൽ അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും എന്ത് അടിസ്ഥാനത്തിലാണ് അങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നുമാണ് സുധീഷിന്റെ പ്രതികരണം.

ഞാൻ ചെയ്യാത്തൊരു കാര്യമാണ്. മാനം നഷ്ടപ്പെടുന്ന കാര്യമാണ്. നിയമനപടികളുമായി മുന്നോട്ട് പോകണമെന്നതിനെ സംബന്ധിച്ച് ആലോചിക്കാനുണ്ട് എന്നാണ് സുധീഷ് പറഞ്ഞിരിക്കുന്നത്. എന്നാൽ സുധീഷ് കള്ളം പറയുകയാണ് എന്നാണ് ജുബിത  പ്രതികരിച്ചിരിക്കുന്നത്.

സുധീഷ് നന്നായി കളവ് പറയുന്ന വ്യക്തിയാണ്. അദ്ദേഹം പറഞ്ഞ കാര്യം മാത്രമാണ് പറഞ്ഞത്. സുധീഷിനെ കുറിച്ച് ഇല്ലാത്ത കാര്യമല്ല പറഞ്ഞത്. എന്റെ മനസ് വേദനിച്ചത് കൊണ്ടാണ് ഇപ്പോഴും ഓർത്തിരിക്കുന്നത്. എനിക്ക് കളവ് പറഞ്ഞ് ഒന്നും നേടാനില്ല. ഞാൻ ഇത് ആദ്യമായല്ല പുറത്ത് പറയുന്നത്.

പേര് പറയാൻ എനിക്ക് ഭയക്കേണ്ട ആവശ്യമില്ല എന്നാണ് ജുബിത വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, നടനും മുൻ അമ്മ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബുവിനെതിരെ ഗുരുതര ആരോപണവുമായി ജുബിത രംഗത്തെത്തിയിരുന്നു. ‘അമ്മ’യിലെ അംഗത്വ ഫീസ് ആയ രണ്ട് ലക്ഷത്തിന് പകരം അഡ്ജസ്റ്റ് ചെയ്താൽ മതി എന്നാണ് ഇടവേള ബാബു പറഞ്ഞതെന്നും നടി വെളിപ്പെടുത്തിയിരുന്നു.

ഹരികുമാർ, സുധീഷ് എന്നിവരിൽ നിന്നും മോശം അനുഭവം ഉണ്ടായി എന്നും ഹരികുമാറിന്റെ സിനിമയിൽ അഭിനയിച്ചു കഴിഞ്ഞ് തൊട്ടടുത്ത ദിവസം വരാൻ പറഞ്ഞുവെന്നും ജുബിത വെളിപ്പെടുത്തി.

Sudheesh Edavela Babu