/kalakaumudi/media/media_files/2025/11/08/nemom-service-2025-11-08-13-48-46.jpg)
തിരുവനന്തപുരം :ഭരണസമിതി നൂറുകോടിയോളം രൂപയുടെ ക്രമക്കേട് നടത്തിയെന്ന് പരാതിയുള്ള നേമം സർവീസ് സഹകരണബാങ്കിൽ ഇ ഡി റെയ്ഡ് നടത്തി .
കൊച്ചിയിൽ നിന്നുള്ള ഇ ഡി സംഘമാണ് ബാങ്കിൽ പരിശോധന നടത്തിയത് .തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ബാങ്കിൽ ഇ ഡി എത്തിയിരിക്കുന്നത് .
പ്രദേശത്തു നാളുകളായി നിക്ഷേപ കൂട്ടായ്മ വ്യാപകമായ പ്രതിഷേധം നടത്തി വരികയായിരുന്നു .
ക്രമക്കേടിന്റെ പശ്ചാത്തലത്തിൽ സി പി എം ഏരിയ കമ്മിറ്റി അംഗം അടക്കമുള്ളവർ അറസ്റ്റിലായിരുന്നു.
34 .26 കോടിരൂപ ലോൺ നൽകിയ വകയിൽ തിരിച്ചടവ് കിട്ടാനുണ്ടെങ്കിലും 15 .55 കോടി രൂപയ്ക്ക് മാത്രമേ ബാങ്കിൽ ഈടായി രേഖയുള്ളുവെന്നു സർക്കാർ നിയോഗിച്ച സമിതി കണ്ടെത്തിയിരുന്നു .
പ്രതിമാസ നിക്ഷേപ പദ്ധതിയിൽ ആകെ കിട്ടാനുള്ളത് 10 .73 കോടി രൂപയാണ് .ഇതിൽ 4 .83 കോടി രൂപയ്ക്ക് മാത്രമേ രേഖയുള്ളു.
.
കഴിഞ്ഞ പത്തു വർഷത്തെ ഭരണസമിതി അംഗങ്ങൾ ഓരോരുത്തരും നഷ്ടം വരുത്തിയ കണക്കുകളും പുറത്തു വന്നിരുന്നു .
പല ഭരണസമിതി അംഗങ്ങളും 3 കോടിയോളം രൂപ ബാങ്കിന് നഷ്ടമുണ്ടാക്കിയിരുന്നു .
നിക്ഷേപം അമിതമായി ലഭിക്കാൻ സ്ഥിരനിക്ഷേപത്തിനു അധിക പലിശ നൽകുകയും വേണ്ടപ്പെട്ടവർക്ക് രേഖകളില്ലാതെ വായ്പ അനുവദിക്കുകയും ചെയ്‌തതാണ് വലിയ ബാധ്യത ഉണ്ടാക്കിയത് .
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
