നെടുമ്പാശേരി വിമാനത്താവളത്തില്‍ പരിശോധനയ്ക്കിടെ സുരക്ഷാ ജീവനക്കാരനോട് മോശമായി പെരുമാറിയ യാത്രക്കാരനെ അറസ്റ്റുചെയ്തു. കൊച്ചിയില്‍ നിന്ന് മുംബൈയിലേക്കുള്ള എയര്‍ ഇന്ത്യ എഐ 682വിമാനത്തിലെ യാത്രക്കാരന്‍ മനോജ് കുമാറിനെയാണ് അറസ്റ്റു ചെയ്തത്. എക്‌സറേ ബാഗേജ് ഇന്‍സ്‌പെക്ഷന്‍ സിസ്റ്റം ചെക്ക്‌പോയിന്റിനടുത്തെത്തിയപ്പോള്‍ 'എന്റെ ബാഗിലെന്താ ബോംബുണ്ടോ'യെന്ന് മനോജ് കുമാര്‍ സുരക്ഷാ ജീവനക്കാരനോട് ചോദിച്ചു. മനോജിന്റെ ചോദ്യത്തെ തുടര്‍ന്ന് സുരക്ഷാ ജീവനക്കാരുള്‍പ്പെടെയുള്ളവര്‍ ആശങ്കയിലായി. ഉടന്‍ തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. യാത്രക്കാരന്റെ എല്ലാ ബാഗുകളും ബോംബ് സ്‌ക്വാഡ് ഉള്‍പ്പെടെ വിശദമായി പരിശോധിച്ചു. ഭീഷണിയില്ലെന്ന് തെളിഞ്ഞെങ്കിലും ഇയാളെ കൂടുതല്‍ അന്വേഷണത്തിനായി പൊലീസിന് കൈമാറി. വിമാനം കൃത്യസമയത്ത് തന്നെ പുറപ്പെട്ടു.
ബോംബുണ്ടോ? കൊച്ചിയില്‍ വിമാനയാത്രികന്‍ അറസ്റ്റില്‍
നെടുമ്പാശേരി വിമാനത്താവളത്തില്‍ പരിശോധനയ്ക്കിടെ സുരക്ഷാ ജീവനക്കാരനോട് മോശമായി പെരുമാറിയ യാത്രക്കാരനെ അറസ്റ്റുചെയ്തു. കൊച്ചിയില്‍ നിന്ന് മുംബൈയിലേക്കുള്ള എയര്‍ ഇന്ത്യ എഐ 682വിമാനത്തിലെ യാത്രക്കാരന്‍ മനോജ് കുമാറിനെയാണ് അറസ്റ്റു ചെയ്തത്
New Update
00:00/ 00:00
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
