/kalakaumudi/media/media_files/2025/05/19/p0IIfB5pC7WDZ6OZI0zz.webp)
തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണവിരുദ്ധതയുണ്ടോ എന്ന് പഠിക്കാന്‍ സര്‍ക്കാര്‍. ഇതിനായി പിആര്‍ഡിയെ ചുമതലപ്പെടുത്തി. സര്‍ക്കാരിന്റെ പ്രതിച്ഛായയും പഠിക്കും. സര്‍ക്കാര്‍ പദ്ധതികളുടെ പുരോഗതിയും ഗുണഭോക്താക്കളുടെ അഭിപ്രായവും പിആര്‍ഡി ശേഖരിക്കും. പിആര്‍ഡി പ്രിസം പദ്ധതിയിലെ താത്ക്കാലിക കരാര്‍ ജീവനക്കാര്‍ക്കാണ് ഇതിന്റെ ചുമതല നല്‍കിയിരിക്കുന്നത്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ തോല്‍വിയ്ക്ക് പിന്നാലെയാണ് ഈ നടപടിയെന്നത് ഏറെ ശ്രദ്ധേയമാണ്. പ്രാദേശിക തലത്തില്‍ വിശദമായ പഠനങ്ങള്‍ക്കാണ് പിആര്‍ഡി തയ്യാറെടുക്കുന്നത്. ജനങ്ങളോട് നേരിട്ട് സംസാരിച്ച് വിവരങ്ങള്‍ ശേഖരിക്കുകയാകും പഠനരീതി. ജൂലൈ ഒന്ന് മുതല്‍ 15 വരെയാണ് വിവരശേഖരണം നടക്കുക.ജനങ്ങളോട് അഭിപ്രായങ്ങള്‍ തേടിയ ശേഷം ഇതിന്റെ വിവരങ്ങള്‍ ക്രോഡീകരിച്ച് പിആര്‍ഡി ഒരു വിശദ റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കും. ഭരണ വിരുദ്ധ വികാരമുണ്ടെന്ന് മനസിലാക്കാനായാല്‍ തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പായി മുഖം മിനുക്കാനാണ് സര്‍ക്കാരിന്റെ നീക്കം. ഇതിന് മുന്‍പ് ഭരണവിരുദ്ധ വികാരമെന്ന ആരോപണമുയര്‍ന്ന ഘട്ടത്തിലെല്ലാം സര്‍ക്കാരും സിപിഐഎമ്മും ഈ ആരോപണം നിഷേധിച്ചിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
