സംസ്ഥാനത്ത്  ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; കണ്ണൂരിൽ യെല്ലോ അലർട്ട്, മലയോര മേഖലയിൽ ജാ​ഗ്രത

കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും സാധ്യത ഉണ്ട്. കേരളാ തീരത്ത് പടിഞ്ഞാറൻ കാറ്റ് ശക്തമാണ്. തെക്ക് കിഴക്കൻ അറബിക്കടലിൽ തെക്കൻ കേരളത്തിന് അരികെയായി ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്

author-image
Greeshma Rakesh
New Update
isolated rain

isolated heavy rain in the kerala today

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.ഈ സാഹചര്യത്തിൽ കണ്ണൂരിൽ  യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.അതെസമയം  മലയോര മേഖലകളിൽ ജാഗ്രത തുടരണമെന്നും മുന്നറിയിപ്പുണ്ട്.ഇടിയോടും കാറ്റോടും കൂടിയ മഴ ലഭിച്ചേക്കുമെന്നാണ് അറിയിപ്പ്.

കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും സാധ്യത ഉണ്ട്. കേരളാ തീരത്ത് പടിഞ്ഞാറൻ കാറ്റ് ശക്തമാണ്. തെക്ക് കിഴക്കൻ അറബിക്കടലിൽ തെക്കൻ കേരളത്തിന് അരികെയായി ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ കനക്കുന്നത്.

 

kannur yellow alert kerala weather heavy rain alert isolated rain