/kalakaumudi/media/media_files/2025/08/02/kerala-rain-aug-2-2025-08-02-10-40-48.jpg)
തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴ ഒഴിയുന്നു. അഞ്ച് ദിവസത്തെ കാലാവസ്ഥ പ്രവചനത്തില്‍ ഇന്നൊഴിയുള്ള നാല് ദിവസും ഒരു ജില്ലയിലും പ്രത്യേക മഴ ജാഗ്രതയില്ല. എന്നാല്‍ ഇന്ന് 3 ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെ മഴ ലഭിക്കുമെന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. നാളെ മുതല്‍ പതിമൂന്നാം തിയതി വരെയുള്ള നാല് ദിവസം എല്ലാ ജില്ലകളിലും പച്ച അലര്‍ട്ടാണുള്ളത്.