/kalakaumudi/media/media_files/Tk1UOoey27ezHhhgoBBt.jpg)
കൊച്ചി: സെക്സ് റാക്കറ്റിന്റെ കണ്ണികൾ പോലീസ് പിടിയിൽ. കൊച്ചിയിൽ പൊലീസിന്റെ പിടിയിലായി. ബംഗ്ലാദേശ് സ്വദേശിയായ പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഘമാണ് പിടിയിലായത്. രണ്ട് വനിതകൾ ഉൾപ്പെടെ മൂന്ന് പേരെയാണ് എളമക്കര പൊലീസ് അറസ്റ്റ് ചെയ്തത്.ജഗത, സെറീന, വിപിൻ എന്നിവരെയാണ് കഴിഞ്ഞ ദിവസം എളമക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവില്‍ നിന്ന് കഴിഞ്ഞ ആഴ്ച കൊച്ചിയില്‍ എത്തിച്ച ബംഗ്ലാദേശ് സ്വദേശിയായ പെൺകുട്ടിയെ ഇടപാടുകാർക്ക് ഇവർ കാഴ്ചവച്ചെന്നാണ് പൊലീസ് നൽകുന്ന സൂചന. ഈ സംഭവത്തിൽ തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തത്. പന്ത്രണ്ടാം വയസില്‍ ബന്ധുവിനൊപ്പം ഇന്ത്യയിലെത്തിയ പെണ്‍കുട്ടി ബെംഗളൂരു അടക്കമുള്ള നഗരങ്ങളിൽ താമസിച്ചിരുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിനിരയായി എന്നും സൂചനയുണ്ട്. പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി സംഘത്തിലൊരാൾ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പോലീസിന്റെ വലയിലാകുന്നത്. പെണ്‍കുട്ടി നിലവിൽ പൊലീസ് സംരക്ഷണത്തിലാണ്. കൂടുതൽ പേർക്ക് കേസിൽ പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
