കാരുണ്യ പ്രവർത്തിയിലുടെയാണ് മനുഷ്യ മനസ്സിൽ ദൈവം പിറക്കുന്നത് : സംവിധായകൻ ജോയ് കെ മാത്യു

ക്രിസ്മസ് ആഘോഷ പരിപാടിയോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ കേരളാ സാബർമതി സംസ്കാരിക വേദി സംസ്ഥാനപ്രസിഡന്റ് ജോസഫ് മാരാരിക്കുളം അധ്യക്ഷത വഹിച്ചു.

author-image
Subi
New Update
joy


               ആലപ്പുഴ:കാരുണ്യ പ്രവർത്തികളിലാണ് മനുഷ്യരുടെ മനസ്സിൽ ദൈവം പിറക്കുന്നതെന്ന്  സംവിധായകൻ ജോയ് കെ മാത്യു പറഞ്ഞു.  കേരളാ സബർമതി സാംസ്കാരിക വേദിയുടെ ക്രിസ്മസ് ആഘോഷവും പ്രതിഭാ സംഗമവും, സാഹിത്യ പ്രതിഭകളെ ആദരിക്കലും എസ്. എൽ. പുരം. രംഗകല ഓഡിറ്റോറിയത്തിൽ  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചലച്ചിത്ര സംവിധായകനും നടനുമായ ജോയ് കെ മാത്യു.
 ക്രിസ്മസ് ആഘോഷ പരിപാടിയോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ കേരളാ സാബർമതി സംസ്കാരിക വേദി സംസ്ഥാനപ്രസിഡന്റ് ജോസഫ് മാരാരിക്കുളം അധ്യക്ഷത വഹിച്ചു. 
 അംബേദ്കർ ദേശീയ അവാർഡ് ജേതാവ് കെ. ആർ.കുറുപ്പ്, ലോക കവി സമ്മേളനത്തിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ച എഴുത്തുകാരായ ബി. ജോസുകുട്ടി, ഡോ.ഫിലിപ്പോസ് തത്തംപള്ളി, ഡോ. ബിനി അനിൽകുമാർ എന്നിവർക്ക് സാബർമതി സാഹിത്യ പ്രതിഭാ പുരസ്‌കാരം നൽകി ആദരിച്ചു.തുടർന്ന്  സ്വന്തമായ് പുസ്തകങ്ങൾ രചിച്ച് പ്രസിദ്ധീകരിച്ചിട്ടുള്ള  ഇരുപതോളം എഴുത്തുകാരെ വേദിയിൽ ആദരിച്ചു. ക്രിസ്മസ്  സന്ദേശം ജനറൽ സെക്രട്ടറി ടോം ജോസഫ് ചമ്പക്കുളം നൽകി, സിനിമ പി.ആർ ഒ യും, മാധ്യമ പ്രവർത്തകനുമായ പി. ആർ. സുമേരൻ,  .
കോർഡിനേറ്റർ രാജുപള്ളിപ്പറമ്പിൽ, രവി പാലത്തിങ്കൽ,എം. ഇ.ഉത്തമ കുറുപ്പ്, ഗോപികാ രംഗൻ, കലവൂർ വിജയൻ,ആശ കൃഷ്‌ണാലയം,ദിലീപ് കുമാർ ചേർത്തല,കരപ്പുറം രാജശേഖരൻ, ബീന കുറുപ്പ്, ബിനി രാധാകൃഷ്ണൻ,  ജെയിംസ് ജോൺ, നിമ്മി അലക്സാണ്ടർ, എച്ച്.സുധീർ എന്നിവർ സംസാരിച്ചു.

director writer