സ്ഥാനത്ത് തുടരണോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കുന്നത് പാർട്ടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിവി അൻവറല്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പി വി അൻവറിനെ പരോക്ഷമായി വിമർശിക്കുകയായിരുന്നു മുഖ്യമന്ത്രി. അതേസമയം പാർട്ടിയിൽ പ്രായപരിധി മാനദണ്ഡം നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
താനെന്നും പാർട്ടിയുടെ വിശാല താത്പര്യത്തിന് ഒപ്പമായിരുന്നുവെന്ന് പിണറായി പറഞ്ഞു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ മതേതര കക്ഷികൾ ഒരുമിച്ച് പ്രവർത്തിക്കണമെന്നും ഇന്ത്യ മുന്നണിയിലെ കക്ഷികളുമായി സഹകരിച്ച് സിപിഎം മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം മറ്റ് രാഷ്ട്രീയ പാർട്ടികളുടെ താത്പര്യ പ്രകാരം ഒരു നേതാവിനെ സിപിഎമ്മിന് തിരഞ്ഞെടുക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പി വി അൻവറിന്റേത് പ്രതികാര നടപടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറത്ത് നിന്ന് കോടികളുടെ സ്വർണവും ഹവാല പണവും പിടികൂടിയതിലുള്ള പകയാn അൻവറിന്. അൻവറിന്റെ പ്രചാരണം രാഷ്ട്രീയ നേട്ടം മാത്രമാണ് ലക്ഷ്യമിടുന്നതെന്നും വർഗീയ വിഭജനം പ്രോത്സാഹിപ്പിക്കുന്ന മറ്റ് തീവ്രവാദ ഘടകങ്ങളും ഇതിനിടയിൽ പ്രവർത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.