പി.ടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍

നടി ആക്രമിക്കപ്പെട്ട കേസ് ആദ്യം പൊലീസിനെ വിളിച്ചറിയിച്ചത് താനാണെന്ന് നടനും,സംവിധായകനുമായ ലാൽ പറഞ്ഞു. കാക്കനാട് പടമുകൾ മദ്രസ ഹാളിൽ വോട്ട് ചെയ്ത് മടങ്ങുമ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

author-image
Shyam
New Update
lal

തൃക്കാക്കര : നടി ആക്രമിക്കപ്പെട്ട കേസ് ആദ്യം പൊലീസിനെ വിളിച്ചറിയിച്ചത് താനാണെന്ന് നടനും,സംവിധായകനുമായ ലാൽ പറഞ്ഞു. കാക്കനാട്പടമുകൾമദ്രസഹാളിൽവോട്ട്ചെയ്ത്മടങ്ങുമ്പോൾമാധ്യമങ്ങളോട്സംസാരിക്കുകയായിരുന്നുഅദ്ദേഹം. അക്രമിക്കപ്പെട്ട പെൺകുട്ടി വീട്ടിൽ വന്നപ്പോൾ അന്നത്തെ ഡി.ജി.പിയായിരുന്ന ലോക്നാഥ് ബഹ്റയെ വിളിച്ചത് താനാണ്. പി.ടി തോമസ് അല്ല. അതിനുശേഷമാണ് പി.ടി തോമസ് ഒക്കെ വന്നതെന്നുംഅദ്ദേഹംപറഞ്ഞു.

ഡ്രൈവർ മാർട്ടിനെ സംശയം ഉണ്ടെന്ന് ആദ്യം പറഞ്ഞത് താനാണെന്നും ലാൽ പറഞ്ഞു. വിവരമറിഞ്ഞ് എത്തിയ പി.ടി തോമസ് ഈ മാർട്ടിൻ എന്നു പറയുന്ന ഡ്രൈവറെ പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കണം, അയാൾക്ക് നല്ല പെയ്ൻ ഉണ്ട് എന്നു പറഞ്ഞപ്പോൾ, അതു നിൽക്കട്ടെ മാർട്ടിന്‍റെ അഭിനയം ശരിയല്ലെന്ന് ഞാനാണ് ആദ്യം പറഞ്ഞത്. ഡ്രൈവറുടെ പെരുമാറ്റം കണ്ടപ്പോൾ സംശയം തോന്നിയിരുന്നുവെന്നും ലാൽ പറഞ്ഞു. തൃക്കാക്കര മുൻഎം.എൽ.യായിരുന്ന പി.ടി തോമസ് ആണ് നടി ആക്രമിക്കപ്പെട്ട വിവരം പൊലീസിൽ അറിയിച്ചതെന്ന് പ്രചാരണമുണ്ടായിരുന്നു.ഇയാളെ ആശുപത്രിയിലെത്തിക്കാൻ പറഞ്ഞെങ്കിലും പൊലീസിനെ വിളിച്ച് വരുത്തിയ ശേഷം തന്‍റെ സംശയം പറഞ്ഞു. ആ ഇടപെടൽ കേസിൽ എത്രമാത്രം സഹായകരമായി എന്നത് പിന്നീട് കണ്ടതാണെന്നും ലാൽ മാധ്യമങ്ങളോട് പറഞ്ഞു. നടിയെ ആക്രമിച്ചവർക്ക് പരമാവധി ശിക്ഷ ലഭിച്ചു. അതിൽ സന്തോഷമുണ്ട്. ഞാൻ മിണ്ടണ്ട എന്നു കരുതി ഇരിക്കുകയായിരുന്നു. ആ കുട്ടി അന്ന് വീട്ടിലേക്ക് കയറി വന്ന ദിവസം അനുഭവിച്ച വിഷമവും സങ്കടവും പ്രശ്നങ്ങളുമൊക്കെ കേട്ടപ്പോൾ അതിനകത്ത് പ്രതികളായിരുന്ന എല്ലാവരെയും കൊന്നു കളയണമെന്നാണ് എനിക്ക് ആ സമയത്ത് തോന്നിയത്. പക്ഷേ, പിന്നീട് നമ്മൾ സാവകാശം ചിന്തിക്കുമ്പോൾ അവർക്കെല്ലാവർക്കും കിട്ടാവുന്നതിന്റെ പരമാവധി ശിക്ഷ കിട്ടണം എന്നു പ്രാർഥിച്ചിരുന്നു. കുറ്റക്കാരായ പ്രതികൾക്ക് ഏറ്റവും വലിയ ശിക്ഷ ലഭിക്കണം.

Actress Attacked Case