മലമ്പുഴയിൽ വി എസിന്റെ മകനെതിരെ മത്സരിക്കാൻ ബുദ്ധിമുട്ടുണ്ട് ;എ സുരേഷ്

മലമ്പുഴയിൽ മകൻ അരുൺ കുമാർ മത്സരിക്കാനെത്തിയാൽ തീരുമാനത്തിൽ പുനർവിചിന്തനം നടത്തുമെന്ന് സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.ജയവും തോൽവിയും പ്രശ്നമല്ലെന്നും സുരേഷ് വ്യക്തമാക്കി

author-image
Devina
New Update
a suresh

പാലക്കാട്: മലമ്പുഴ മണ്ഡലത്തിൽ വിഎസ് അച്യുതാനന്ദന്റെ മകനെതിരെ മത്സരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് വിഎസിന്റെ മുൻ പിഎ എ സുരേഷ്. മലമ്പുഴയിൽ മകൻ അരുൺ കുമാർ മത്സരിക്കാനെത്തിയാൽ തീരുമാനത്തിൽ പുനർവിചിന്തനം നടത്തുമെന്ന് സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.

മലമ്പുഴയിൽ തോറ്റാലും പ്രശ്നമില്ല. രാഷ്ട്രീയം പറയാനുള്ള വേദിയാണ് തെരഞ്ഞെടുപ്പ്. ജയവും തോൽവിയും പ്രശ്നമല്ലെന്നും സുരേഷ് വ്യക്തമാക്കി.എന്തായാലും സിപിഎം വിമതർക്കൊപ്പം നിൽക്കില്ല. അവരുടെ കൺവെൻഷനിൽ പങ്കെടുക്കില്ല. യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ പ്രയാസമില്ലെന്നും സുരേഷ് പറഞ്ഞു. വിഡി സതീശൻ നയിക്കുന്ന യു‍ഡിഎഫ് ജാഥയിൽ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.