കുടിശ്ശിക തുകകൾ കൊടുത്തു തീർക്കുമെന്ന് നിയമസഭയിൽ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയുടെ ഭാഗമായി വനം വകുപ്പിലെ വിവിധ കുടിശ്ശിക തുകകൾ നൽകാൻ ആരംഭിച്ചതായി വനം -വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. സംസ്ഥാനത്ത് വനം വകുപ്പിന്റെ വിവിധ ഡിവിഷനുകളിൽ ദിവസ വേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഫോറസ്റ്റ് വാച്ചർമാർക്കും മറ്റ് ജീവനക്കാർക്കുമുള്ള വേതന കുടിശ്ശിക ഉടൻ കൊടുത്തു തീർക്കുമെന്നും മന്ത്രി അറിയിച്ചു. ഈ വർഷം മെയ് 31 വരെയുള്ള വേതന കുടിശ്ശിക നൽകുന്നതിനായി 9.76 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. ഈ തുക എത്രയും വേഗം ജീവനക്കാർക്ക് ലഭ്യമാക്കും. മനഷ്യ-വന്യജീവി സംഘർഷം മൂലം ജീവനും സ്വത്തിനും നാശനഷ്ടം സംഭവിച്ച ആളുകൾക്കും അവകാശികൾക്കും നഷ്ടപരിഹാരം നൽകുന്നതിനുള്ള തുകയും അനുവദിച്ചിട്ടുണ്ട്. ഈ ഇനത്തിൽ 3.21 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഈ ഇനത്തിലുള്ള കുടിശ്ശിക തുകയും വൈകാതെ നൽകാൻ സാധിക്കുന്നതാണ്.
വനം വകുപ്പിലെ വേതന കുടിശ്ശിക ഉൾപ്പെടെ ഉടൻ നൽകും – മന്ത്രി
ഈ വർഷം മെയ് 31 വരെയുള്ള വേതന കുടിശ്ശിക നൽകുന്നതിനായി 9.76 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. ഈ തുക എത്രയും വേഗം ജീവനക്കാർക്ക് ലഭ്യമാക്കും. മനഷ്യ-വന്യജീവി സംഘർഷം മൂലം ജീവനും സ്വത്തിനും നാശനഷ്ടം
New Update
00:00/ 00:00