/kalakaumudi/media/media_files/2025/02/22/vjXdMBrVgPG4pLbkFuuo.jpg)
drama Photograph: (google)
ലോകം തൃശ്ശൂരിന്റെ സാംസ്‌കാരിക മണ്ണിലേക്ക് ഉറ്റുനോക്കുന്ന അന്താരാഷ്ട്ര നാടകോത്സവത്തിന് ഇനി ഒരു നാൾ. ഫെബ്രുവരി 23നാണ് പ്രൗഢഗംഭീരമായ നാടകപൂരത്തിന് തൃശൂർ തുടക്കമിടുന്നത്. വിവിധ സംസ്കാരങ്ങളിൽ നിന്നുള്ള ഒരുപറ്റം കലാകാരന്മാർ മനുഷ്യ മനസുകളിലേക്ക് വെളിച്ചം വീശുന്നതിന്റെ വിസ്മയം തീർക്കുന്ന എട്ട് നാളുകൾ. ആർട്ടിസ്റ്റുകൾ, നാടക പ്രവർത്തകർ, സഹൃദയർ തുടങ്ങി നാടക പ്രേമികൾ ചേർന്ന് ആഘോഷമാക്കുന്ന ഉത്സവ ദിനരാത്രങ്ങൾ.കേരള സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തുകൊണ്ട് ഫെബ്രുവരി 23ന് തൃശൂരിൽ നാടകോത്സവത്തിന്റെ അരങ്ങുതെളിയും. 15 നാടകങ്ങൾ എട്ട് ദിനങ്ങളിലായി മൂന്ന് വേദികളിൽ 34 പ്രദർശനമൊരുക്കും. നാടകങ്ങൾ കൂടാതെ പാനൽ ചർച്ചകളും, രാജ്യാന്തര - ഇന്ത്യൻ നാടക പ്രവർത്തകരുടെ സംവാദ സദസ്സും, സംഗീത നൃത്ത നിശകളും അരങ്ങേറും.