ഇടവേള ബാബുവിനെതിരായ കേസിൽ അന്വേഷിക്കുന്ന സംഘം; അമ്മയുടെ ഓഫീസ് പരിശോധിച്ച് രേഖകൾ പിടിച്ചെടുത്തു

ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും സംഘടനയിലെ അംഗത്വവുമായി ബന്ധപ്പെട്ടുമുള്ള രേഖകളിൽ വ്യക്തത വരുത്താനായിരുന്നു പരിശോധന.

author-image
Anagha Rajeev
New Update
amma
Listen to this article
0.75x1x1.5x
00:00/ 00:00

താരസംഘടന ‘അമ്മ’യുടെ ഓഫീസിൽ വീണ്ടും പൊലീസ് പരിശോധന. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ലൈം​ഗികാതിക്രമ കേസിലുൾപ്പെട്ട ഇടവേള ബാബുവിനെതിരായ കേസ് അന്വേഷിക്കുന്ന സംഘമാണ് പരിശോധനയ്ക്ക് എത്തിയത്. ഇത് രണ്ടാമത്തെ തവണയാണ് അന്വേഷണസംഘം ‘അമ്മ’യുടെ ഓഫീസിൽ പരിശോധന നടത്തിയത്. ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും സംഘടനയിലെ അംഗത്വവുമായി ബന്ധപ്പെട്ടുമുള്ള രേഖകളിൽ വ്യക്തത വരുത്താനായിരുന്നു പരിശോധന.

ആലുവ സ്വദേശിയായ നടിയുടെ മൊഴി പ്രകാരമാണ് എറണാകുളം നോർത്ത് പൊലീസ് കേസ് എടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.

amma film association idavela babu