/kalakaumudi/media/media_files/2026/02/18/pangoe-2026-02-18-15-08-50.jpg)
തിരുവനന്തപുരം: അതീവ സുരക്ഷയുള്ള പാങ്ങോട് സൈനിക സ്‌റ്റേഷനിൽ സൂക്ഷിച്ചിരുന്ന 2 കോടി രൂപ മൂല്യമുള്ള ആനക്കൊമ്പുകൾ മോഷണം പോയിട്ട് ഒരാഴ്ച തികയുമ്പോഴും പ്രതികളെ കണ്ടെത്താനാകാതെ അന്വേഷണസംഘം.
പ്രതികൾ ആര്, ആനക്കൊമ്പുകൾ എവിടേക്കു കടത്തി എന്നീ ചോദ്യങ്ങൾക്കൊന്നും പൊലീസിന് വ്യക്തമായ ഉത്തരമില്ല.
കഴിഞ്ഞ ബുധനാഴ്ച രാത്രിക്കും പിറ്റേന്നു രാവിലെ ഒൻപതിനുമിടയിൽ ഓഫിസേഴ്‌സ് മെസിലായിരുന്നു മോഷണം നടന്നത്.
ഡിജെപാർട്ടി നടത്താൻ പുറത്തുനിന്ന്എത്തിയ 19 പേരെ ചോദ്യം ചെയ്തിട്ടും വ്യക്തമായ സൂചനകൾ ലഭിച്ചിട്ടില്ല.
സംഭവസ്ഥലത്തു നിന്നു കണ്ടെത്തിയ വിരലടയാളങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. പൊലീസിനു പുറമെ മിലിറ്ററി പൊലീസും സംഭവം അന്വേഷിക്കുന്നുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
