ജനശതാബ്ദിക്ക് എന്‍ജിന്‍ തകരാര്‍, താറുമാറായി ട്രെയിന്‍ ഗതാഗതം

ഷൊര്‍ണൂരില്‍നിന്ന് വേറെ എന്‍ജിന്‍ എത്തിച്ചാണ് ജനശതാബ്ദി യാത്ര തുടര്‍ന്നത്. ഈ ട്രെയിന്‍ കോഴിക്കോട് എത്താന്‍ വൈകിയതിനാല്‍ തിരികെ തിരുവനന്തപുരത്തേക്ക് ഉച്ചയ്ക്ക് 1.40ന് പുറപ്പെടേണ്ടിയിരുന്ന 12075 ജനശതാബ്ദി എക്‌സ്പ്രസും വൈകി.

author-image
Biju
New Update
trainnnnnnnnnnnnnnn

കോഴിക്കോട്: തിരുവനന്തപുരംകോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസിന് (12076) തൃശൂരിനും ഷൊര്‍ണൂരിനും ഇടയില്‍ വച്ച് എന്‍ജിന്‍ തകരാര്‍ നേരിട്ടു. തകരാര്‍ പരിഹരിച്ച് യാത്ര തുടര്‍ന്നെങ്കിലും ഏതാനും ട്രെയിനുകള്‍ വൈകിയോടുകയാണ്.  

ഷൊര്‍ണൂരില്‍നിന്ന് വേറെ എന്‍ജിന്‍ എത്തിച്ചാണ് ജനശതാബ്ദി യാത്ര തുടര്‍ന്നത്. ഈ ട്രെയിന്‍ കോഴിക്കോട് എത്താന്‍ വൈകിയതിനാല്‍ തിരികെ തിരുവനന്തപുരത്തേക്ക് ഉച്ചയ്ക്ക് 1.40ന് പുറപ്പെടേണ്ടിയിരുന്ന 12075 ജനശതാബ്ദി എക്‌സ്പ്രസും വൈകി. കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള ജനശതാബ്ദി 35 മിനിറ്റ് വൈകിയോടുകയാണ്. 

മംഗളൂരുവിലേക്കുള്ള 16650 പരശുറാം എക്‌സ്പ്രസ്സ് ഒന്നര മണിക്കൂര്‍ വൈകി ഓടുന്നു. 
12617 മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ് 36 മിനിറ്റും,  22659 തിരുവനന്തപുരം നോര്‍ത്ത്ഋഷികേശ് സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് 42 മിനിറ്റും വൈകിയോടുകയാണ്.