/kalakaumudi/media/media_files/2025/08/06/20250806_125020-2025-08-06-18-12-35.jpg)
തൃക്കാക്കര: ലഹരിവിമുക്ത തൃക്കാക്കരയ്ക്കായ് വിട്ടു മുറ്റ കുട്ടായ്മ എന്ന മുദ്രവാക്യം ഉയർത്തി "അലേർട്ട് തൃക്കാക്കര" എന്ന ക്യാമ്പയിനുമായി തൃക്കാക്കര ജനജാഗ്രതസമിതി. ഈമാസം 10 ന് വൈകീട്ട് 7 ന് ക്യാമ്പയിനിന്റെ ഭാഗമായി തൃക്കാക്കര ഏരിയയിലെ എല്ലാ വീടുകളിലും മയക്കുമരുന്നുവിരുദ്ധ പ്രതിജ്ഞ ചൊല്ലി ദീപം തെളിയിക്കും.അലേർട്ട്തൃക്കാക്കര ക്യാമ്പയിന്റെ ഭാഗമായി അഞ്ചു ലക്ഷം ദീപങ്ങൾ തൃക്കാക്കാക്കയിൽ തെളിയിക്കുമെന്ന് ജാഗ്രത സമിതി കൺവീനർ എ.ജി ഉദയകുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു.ലഹരിക്കെതിരെ വീട്ടുമുറ്റത്ത് പ്രതിജ്ഞയെടുത്ത് ലഹരി വിമുക്ത തൃക്കാക്കര സൃഷ്ടിക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. എല്ലാ വീടുകളിലും, ഫ്ലാറ്റുകളിലും കാമ്പയിൻ നടത്തും. ഡി എൽ എ ഫ് ഫ്ലാറ്റിൽ ജിസിഡി,എ മുൻ ചെയർമാൻ സി എൻ.മോഹനൻ, തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ പി. എസ് ഷൈജു, കലൂർ കെൻറ് ഫ്ലാറ്റിൽ കൊച്ചി മേയർ അഡ്വ എം അനിൽകുമാർ എന്നിവർ പങ്കെടുക്കും, യുവജന ക്ഷേമ ബോർഡ് മുൻ വൈസ് ചെയർമാൻ എസ് സതീഷ്, മുൻ എം എൽ എ സിഎം ദിനേശമണി, മുൻ ഡെപ്യൂട്ടി മേയർ സി കെ മണിശങ്കർ, കൗൺസിലർമാർ, റസിഡൻ്റ്സ് അസോസിയേഷൻ ഭാരവാഹികൾ, സമുദായസംഘടനനേതാക്കൾ, ആശ ,അങ്കനവാടി, കുടുംബശ്രീപ്രവർത്തകർ എന്നിവർ വിവിധ വില്ലകളിലും ഫ്റാറ്റുകളിലും ക്യാമ്പയിനിൽ പങ്കെടുക്കും. ജനജാഗത സമിതി പ്രവർത്തകരുടെ നേതൃത്വത്തിൽ 50,000വീടുകൾ കയറി കാമ്പയിൻ സന്ദേശം കൈമാറും. 170 കേന്ദ്രങ്ങളിൽ ജനജാഗ്രത സദസുകൾ നടത്തും. ആഗസ്‌ത് 6 ന് എല്ലാ വാർഡ് കേന്ദ്രങ്ങളിലും വൈകിട്ട് വിളംബര സംയാഹനം സംഘടിപ്പിക്കും . എല്ലാ വീടുകളിലും ജനജാഗ്രത സമിതി പ്രവർത്തകർ ഗഹസന്ദർശനം നടത്തുമെന്നും ഉദയകുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു.സി.കെ മണിശങ്കർ , എ.എൻ സന്തോഷ്, കെ.ആർ ജയചന്ദ്രൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കുത്തു.