പിറവം റോഡിൽ പിടിച്ചിട്ടിരിക്കുന്ന കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ്
പിറവം: വൈദ്യുതിലൈനിലെ തകരാറിനെത്തുടർന്ന് റെയിൽവെ നിരവധി ട്രെയിനുകൾ പിടിച്ചിട്ടു. മണിക്കൂറുകളോളം ട്രെയിൻ പിടിച്ചിട്ടതോടെ യാത്രക്കാർ ദുരിതത്തിലായി. തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് അടക്കം നിരവധി ട്രെയിനുകളാണ് പിടിച്ചിട്ടിരിക്കുന്നത്. രണ്ടു ലൈനുകളിൽ ഒന്നിൽ പവർ ഇല്ലാത്തതിനാലാണ് തടസ്സമെന്നാണ് ലഭിക്കുന്ന വിവരം. ഒന്നിലൂടെ മാത്രമാണ് ഇപ്പോൾ തീവണ്ടി കടന്നുപോകുന്നത്. വൈദ്യുതി ലൈനിലെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
6.18 ന് പിറവം റോഡിലെത്തിയ കണ്ണൂർ ജനശതാബ്ദിയും 6.43 ന് വൈക്കം റോഡിലെത്തിയ എംജിആർ ചെന്നൈ സെൻട്രൽ മെയിലും 8.20 ന് ശേഷവും പിടിച്ചിട്ടിരിക്കുകയാണ്. കോട്ടയത്ത് നിന്ന് എറണാകുളത്തിന് പുറപ്പെട്ട പാസഞ്ചർ ട്രെയിനും മുളംതുരുത്തിയിൽ പിടിച്ചിട്ടിരുന്നു. 6.55 ന് എറണാകുളത്ത് എത്തേണ്ട ട്രെയിൻ 8. 04 നാണ് എത്തിയത്.