ജസ്ന തിരോധന കേസ്; വെളിപ്പെടുത്തൽ വൈകിയത് ഉടമയെ ഭയന്നെന്ന് മുൻ ലോഡ്ജ് ജീവനക്കാരി

വെളിപ്പെടുത്തൽ നടത്താൻ വൈകിയതിൽ കുറ്റബോധം തോന്നുന്നുണ്ട്. സിബിഐയോട് എല്ലാം പറഞ്ഞിട്ടുണ്ടെന്നും പറയാനുള്ള കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞിട്ടുണ്ടെന്നും മുൻ ലോഡ്ജ് ജീവനക്കാരി പറഞ്ഞു. 

author-image
Greeshma Rakesh
New Update
jasna-missing-case-latest--updates

jasna missing case

Listen to this article
0.75x 1x 1.5x
00:00 / 00:00

കോട്ടയം: ജസ്ന തിരോധന കേസിൽ മുൻ ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മുണ്ടക്കയത്ത് സിബിഐ അന്വേഷണം സംഘം അന്വേഷണം ആരംഭിച്ചു.വെളിപ്പെടുത്തൽ നടത്തിയ മുൻ ലോഡ്ജ് ജീവനക്കാരിയുടെ മൊഴിയും സിബിഐ രേഖപ്പെടുത്തി.രണ്ടര മണിക്കൂർ സമയം എടുത്താണ് അന്വേഷണസംഘം ലോഡ്ജ് ജീവനക്കാരിയുടെ മൊഴി രേഖപ്പെടുത്തിയത്.

അതെസമയം വെളിപ്പെടുത്തൽ നടത്താൻ വൈകിയതിൻറെ കാരണവും മൊഴി നൽകിയശേഷം മാധ്യമങ്ങളോട് മുൻ ലോഡ്ജ് ജീവനക്കാരി തുറന്നു പറഞ്ഞു.ലോഡ്ജ് ഉടമ ബിജു ഭീഷണിപ്പെടുത്തിയിരുന്നു. ഇത്രയും കാലം ഇക്കാര്യം പറയാതിരുന്നത് ലോഡ്ജ് ഉടമയെ പേടിച്ചിട്ടാണ്. വെളിപ്പെടുത്തൽ നടത്താൻ വൈകിയതിൽ കുറ്റബോധം തോന്നുന്നുണ്ട്. സിബിഐയോട് എല്ലാം പറഞ്ഞിട്ടുണ്ടെന്നും പറയാനുള്ള കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞിട്ടുണ്ടെന്നും മുൻ ലോഡ്ജ് ജീവനക്കാരി പറഞ്ഞു. 

കേസിൽ അന്വേഷണം തുടരുകയാണെന്നും സിബിഐ അറിയിച്ചു.കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഇന്നലെയാണ് സിബിഐ സംഘം മുണ്ടക്കയത്ത് എത്തി വിവരങ്ങൾ ശേഖരിച്ചത്. മുണ്ടക്കയത്ത് ജസ്നയെ പോലൊരു പെൺകുട്ടിയെ കണ്ടെന്ന് സംശയമുള്ള ലോഡ്ജിൻറെ ഉടമ ബിജു സേവിയറിൻറെ മൊഴി സി ബി ഐ ഇന്നലെ രേഖപ്പെടുത്തിയിരുന്നു. മുണ്ടക്കയത്തെ ലോഡ്ജിലും സി ബി ഐ സംഘം പരിശോധന നടത്തിയിരുന്നു.കാണാതാകുന്നതിന് മുമ്പ്, ജസ്നയെ ആൺ സുഹൃത്തിനൊപ്പം മുണ്ടക്കയത്തെ ആ ലോഡ്ജ് മുറിയിൽ കണ്ടിരുന്നു എന്നായിരുന്നു മുൻ ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തൽ.

 

 

cbi Investigation Jasna missing case