മഞ്ഞപ്പിത്ത ബാധ: ചുങ്കത്തറ സ്വദേശി മരിച്ചു; അന്ത്യം കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

ഈ മാസം 13നാണ് തജ്ലിസാന് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടത്. പിറ്റേദിവസം ചുങ്കത്തറ സിഎച്ച്സിയിൽ ചികിത്സ തേടിയിരുന്നു.

author-image
Vishnupriya
New Update
wife-stabbed-to-deat

പ്രതീകാത്മക ചിത്രം

മലപ്പുറം: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചുങ്കത്തറ മുട്ടിക്കടവ് കാവലങ്കോട് താമസിക്കുന്ന ആനക്കഞ്ചേരി തജ്ലിസാൻ (22) ആണ് മരിച്ചത്. കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അന്ത്യം.

ഈ മാസം 13നാണ് തജ്ലിസാന് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടത്. പിറ്റേദിവസം ചുങ്കത്തറ സിഎച്ച്സിയിൽ ചികിത്സ തേടിയിരുന്നു. എന്നാൽ സ്ഥിതി ഗുരുതരമായതോടെ 18ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

jaundis