ജില്ലാ കലക്ടറെ കുറിച്ചുള്ള ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നു: ജയചന്ദ്രന്‍

കുഴിനഖ ചികിത്സക്ക് സര്‍ക്കാര്‍ ഡോക്ടറെ വീട്ടിലേക്കു വിളിച്ചുവരുത്തിയ കലക്ടര്‍ ജെറോമിക് ജോര്‍ജിന്റെ നടപടിക്കെതിരേ ചാനല്‍ ചര്‍ച്ചയില്‍ സംസാരിച്ചതിനാണ് ജയചന്ദ്രന് നോട്ടീസ് നല്‍കിയത്.

author-image
Sruthi
New Update
ISSUE

JAYACHANDRAN ON COLLECTER ISSUE

Listen to this article
0.75x 1x 1.5x
00:00 / 00:00

ജില്ലാ കലക്ടറെ കുറിച്ച് നടത്തിയ പ്രതികരണത്തില്‍ ഉറച്ച് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജയചന്ദ്രന്‍ കല്ലിങ്കല്‍. ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഉള്ള കാര്യങ്ങളേ പറഞ്ഞിട്ടുള്ളൂ. പറഞ്ഞത് കുറഞ്ഞുപോയി എന്നേ തോന്നിയിട്ടുള്ളൂ. കാബിനിലെത്തിയാല്‍ പല ഉദ്യോഗസ്ഥരെയും ഇരിക്കാന്‍ പോലും കലക്ടര്‍ സമ്മതിക്കാറില്ല.കലക്ടറെ വിമര്‍ശിച്ചതിന് ജയചന്ദ്രന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. കുഴിനഖ ചികിത്സക്ക് സര്‍ക്കാര്‍ ഡോക്ടറെ വീട്ടിലേക്കു വിളിച്ചുവരുത്തിയ കലക്ടര്‍ ജെറോമിക് ജോര്‍ജിന്റെ നടപടിക്കെതിരേ ചാനല്‍ ചര്‍ച്ചയില്‍ സംസാരിച്ചതിനാണ് ജയചന്ദ്രന് നോട്ടീസ് നല്‍കിയത്.ഡ്യൂട്ടിയിലായിരുന്ന ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ കലക്ടറുടെ നടപടിയെ വിമര്‍ശിച്ച് കെ ജി എം ഒ എയും രംഗത്തെത്തിയിരുന്നു. റവന്യൂ വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാളാണ് തഹസില്‍ദാര്‍ കൂടിയായ ജയചന്ദ്രന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. എന്നാല്‍, കലക്ടറുടെ വിവാദ നടപടിയെ കുറിച്ച് ഒരു വാക്കു പോലും നോട്ടീസില്‍ പരാമര്‍ശിച്ചിട്ടില്ല. വരണാധികാരി കൂടിയായ ജില്ലാ കലക്ടറെ വിമര്‍ശിച്ചത് പെരുമാറ്റച്ചട്ട ലംഘനമാണെന്നാണ് നോട്ടീസില്‍ പറയുന്നത്.സംഭവത്തില്‍ സി പി ഐ കടുത്ത പ്രതിഷേധം പ്രകടിപ്പിച്ചിട്ടുണ്ട്. സി പി എം നേതൃത്വത്തെ ഇക്കാര്യം അറിയിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.കഴിഞ്ഞ ശനിയാഴ്ചയാണ് കുഴിനഖ ചികിത്സക്കായി കലക്ടര്‍ സര്‍ക്കാര്‍ ഡോക്ടറെ വീട്ടിലേക്കു വിളിച്ചു വരുത്തിയത്. നടപടിക്കെതിരെ കെ ജി എം ഒ എ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു.