/kalakaumudi/media/media_files/2026/01/27/perumaal-2026-01-27-18-53-35.jpg)
കൊച്ചി: കാക്കനാട് മാവേലിപുരത്തിന് സമീപം റക്കാവാലിയില്‍ തമിഴ്‌നാട് സേലം തിരുവണ്ണാമല സ്വദേശിനി ജയലക്ഷ്മി (26)യെ വെട്ടി കൊലപ്പെടുത്തി കുറ്റിക്കാട്ടില്‍ തള്ളിയ സംഭവത്തില്‍ പ്രതി പെരുമാള്‍ കുറ്റക്കാരനല്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. 2015 ജൂലൈ 1 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 3 കുട്ടികളുടെ മാതാവായ ജയലക്ഷ്മി ഒരു വര്‍ഷത്തിലേറെയായി ഭാര്‍ത്താവുമായി പിണങ്ങി പെരുമാളും ഒത്ത് നാടുവിട്ട് കാക്കനാട് വാഴക്കാല കമ്പിവേലിക്കകത്ത് കോളനിയില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഇതിനിടയില്‍ നാട്ടില്‍ നിന്ന് എത്തിയ പിതാവ് രാജേന്ദ്രനും, സഹോദരി സുഗന്ധിയും ജയലക്ഷ്മിയെ നാട്ടിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിച്ചു .ഒടുവില്‍ ഇവരുടെ നിര്‍ബന്ധത്തിന് വഴങ്ങി. വിജയലക്ഷ്മി നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചതോടെ കാമുകന്‍ പെരുമാളുമായി വഴക്കുണ്ടായതായി.തുടന്ന് സംഭവ ദിവസം രാവിലെ കൂലിപ്പണിയ്ക്കു പോയ ശേഷം ജയലക്ഷ്മി തിരിച്ചെത്തിയിരുന്നില്ല. തുടര്‍ന്ന് വൈകീട്ട് 6 മണിയോടെ കാക്കനാട് മാവേലിപുരത്തിന് സമീപം റക്കാവാലിക്ക് സമീപം കുറ്റിക്കാട്ടില്‍ മൃദദേഹം കണ്ടെത്തുകയായിരുന്നു.തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ തൃക്കാക്കര പോലീസ് പിടികൂടുകയായിരുന്നു. കേസില്‍ ജില്ലാ കോടതി ജീവപര്യന്തം ശിക്ഷിച്ചിരുന്നു.ഈ വിധിക്കെതിരെ പെരുമാള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പ്രതിക്ക് വേണ്ടി അഭിഭാഷകരായ കെ.വി സാബു,എ.ആര്‍ റീജ,അഖില്‍ കാറ്റാടി,എം.ജി ശ്രീജിത്ത് എന്നിവര്‍ ഹാജരായി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
