/kalakaumudi/media/media_files/2026/02/11/wha-2026-02-11-16-27-44.jpeg)
കൊച്ചി: പെരുമ്പാവൂര്‍ ജയ് ഭാരത് കോളേജില്‍ ജെ.ബി ഫെസ്റ്റ് 2026 ആരംഭിച്ചു. ഇന്നലെ കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷ പരിപാടി പ്രശസ്ത സിനിമ താരം സുരേഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജയ് ഭാരത് കോളേജ് എ.എം കരീം അദ്ധ്യക്ഷത വഹിച്ചു. എന്‍ജിനിയറിങ് കോളേജ് പ്രിന്‍സിപ്പല്‍ ഷമീര്‍ കെ മുഹമ്മദ് സ്വാഗതം ആശംസിച്ചു.ആര്‍ട്‌സ് & സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ എം.എസ് ഷാജഹാന്‍,എം.ബി.എ ഡയറക്ടര്‍ പ്രദീപ് കുമാര്‍, പോളിടെക്‌നിക്ക് പ്രിന്‍സിപ്പല്‍ ഓ.വി അസര്‍,ഫിനാന്‍സ് ഓഫീസര്‍ വി. സിറാജുദ്ധീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.തുടങ്ങി നാലുദിവസം നീണ്ടുനില്‍ക്കുന്ന 'ജെ.ബി ഫെസ്റ്റ് 2026' ടെക്‌നിക്കല്‍ ഫെസ്റ്റ്, ജെ.ബി ഫെസ്റ്റ് മാനേജ്‌മെന്റ് ഫെസ്റ്റ്, ആര്‍ട്‌സ് ഫെസ്റ്റ്.ഫാഷന്‍ ഷോ, മ്യൂസിക് നൈറ്റ് ആന്‍ഡ് ഡി.ജെ എന്നിവയാണ് സംഘടിപ്പിച്ചിരിക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
