യന്ത്രതകരാർ മൂലം ജിദ്ദ -കരിപ്പൂർ എയർഇന്ത്യ എക്സ്പ്രസ് നെടുമ്പാശ്ശേരിയിൽ അടിയന്തര ലാൻഡിങ് നടത്തി

യാത്രാമധ്യേ പൈലറ്റ് ഈ തകരാർ തിരിച്ചറിയുകയും ഉടൻതന്നെ അടിയന്തര ലാൻഡിങ് വേണമെന്ന് ആവിശ്യപ്പെടുകയുമായിരുന്നു.പൈലറ്റ് കൃത്യസമയത്തുതന്നെ യന്ത്രതകരാർ തിരിച്ചറിഞ്ഞതുകൊണ്ടുതന്നെ വലിയ അപകടമാണ് ഒഴിവായത്

author-image
Devina
New Update
flighttttttt

കൊച്ചി : ടയറുകൾ പൊട്ടിയതിനെത്തുടർന്ന് ജിദ്ദ -കരിപ്പൂർ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം നെടുമ്പാശ്ശേരിയിൽ  സുരക്ഷിതമായി അടിയന്തര ലാൻഡിങ് നടത്തി .

ഇതേതുടർന്ന് വലിയ തരത്തിലുള്ള അപകടമാണ് ഒഴിവായത് .

യാത്രാമധ്യേ ആണ് വിമാനത്തിന്റെ ടയറുകൾക്ക് തകരാർ സംഭവിച്ചത് .

വിമാനത്തിലുള്ള 160 യാത്രക്കാരും സുരക്ഷിതരായിരിക്കുന്നു എന്ന് സിയാൽ അധികൃതർ വ്യക്തമാക്കി .

ഇന്ന് രാവിലെയാണ് ഇത്തരത്തിലുള്ള സംഭവം ഉണ്ടായത്.കരിപ്പൂരിൽ എത്തേണ്ടിയിരുന്ന വിമാനത്തിനായിരുന്നു യന്ത്രത്തകരാർ സംഭവിച്ചത് .

യാത്രാമധ്യേ പൈലറ്റ് ഈ തകരാർ തിരിച്ചറിയുകയും ഉടൻതന്നെ അടിയന്തര ലാൻഡിങ് വേണമെന്ന് ആവിശ്യപ്പെടുകയുമായിരുന്നു .

ഉടൻതന്നെ സി ഐ എസ്എഫ് ഉദ്യോഗസ്ഥരും ഫയർഫോഴ്സും സ്ഥലത്തെത്തുകയും അടിയന്തരലാൻഡിങ്ങിനുവേണ്ടിയുള്ള ഒരുക്കങ്ങൾ വിമാനത്താവളത്തിൽ ഒരുക്കുകയുമായിരുന്നു .

പൈലറ്റ് കൃത്യസമയത്തുതന്നെ യന്ത്രതകരാർ തിരിച്ചറിഞ്ഞതുകൊണ്ടുതന്നെ വലിയ അപകടമാണ് ഒഴിവായത് .