പ്രവാസിയുടെ കഥ പറയുന്ന ജെറിയുടെ ആൺമക്കൾക്ക് മികച്ച പ്രതികരണം.
പ്രവാസികൾ കുടുംബത്തിൽനിന്ന് അകലുന്നതും അവർ നേരിടുന്ന പ്രശനങ്ങളും പ്രമേയമാക്കി ഡോ. സുരേഷ് പ്രേം, ഐശ്വര്യാ നമ്പ്യാർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ജെറിയുടെ ആൺമക്കൾ എന്ന സിനിമക്ക് തീയറ്ററുകളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്,
കൊച്ചി : പ്രവാസികൾ കുടുംബത്തിൽനിന്ന് അകലുന്നതും അവർ നേരിടുന്ന പ്രശനങ്ങളുംപ്രമേയമാക്കി ഡോ. സുരേഷ് പ്രേം, ഐശ്വര്യാ നമ്പ്യാർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ജെറിയുടെ ആൺമക്കൾ എന്നസിനിമക്ക്തീയറ്ററുകളിൽമികച്ചപ്രതികരണമാണ്ലഭിക്കുന്നത്,ഡോ. സുരേഷ് പ്രേം, ഐശ്വര്യാ നമ്പ്യാർ എന്നിവരെകൂടാതെ നോബി, അജിത് കൂത്താട്ടുകുളം, ബിജു കലാവേദി, ശൈലജ പി അമ്പു, നീതു ശിവ, ചിത്ര വർമ്മ എന്നിവരും മറ്റു വേഷങ്ങളിൽ എത്തുന്നുണ്ട്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ മഞ്ജു, ഡിഓപി സുനിൽ പ്രേം, എഡിറ്റർ കെ. ശ്രീനിവാസ്, സംഗീതം റിച്ചിൻ കുഴിക്കാട്, പശ്ചാത്തല സംഗീതം മുരളി അപ്പാടത്ത്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ സാജു എഴുപുന്ന, കലസംവിധാനം ഷിബുരാജ് എസ് കെ, വസ്ത്രാലങ്കാരം അജി ആലപ്പുഴ, മേക്കപ്പ് ലാൽ കരമന, സ്റ്റിൽസ് അനു പള്ളിച്ചൽ, പ്രൊഡക്ഷൻ കൺട്രോളർ ഷാജി കൊല്ലം തുടങ്ങിയവരാണ്. ഈ ചിത്രത്തിലൂടെ പ്രമുഖനായ ക്രിസ്തിയ ഭക്തിഗാന രചയിതാവ് ഫാദർ ഷാജി തുമ്പേചിറയിൽ ആദ്യമായി സിനിമയ്ക്ക് ഗാനം എഴുതുന്നു. നിത്യാ മാമ്മൻ, അമൻ സക്കറിയ, ജിജോ ജോൺ എന്നിവരാണ് ഗായകർ. സ്റ്റുഡിയോ ചിത്രാഞ്ജലി. പബ്ലിസിറ്റി ഡിസൈനർ പ്രമേഷ് പ്രഭാകർ.പി.ആ.ർഓ എം. കെ ഷെജിൻ. കേരളത്തിൽ "ശ്രീപ്രിയ കംബയൻസ്", ഗൾഫിൽ "ഫിലിം മാസ്റ്റർ" എന്നീ കമ്പനികളാണ് സിനിമ പ്രദർശനത്തിന് എത്തിക്കുന്നത് .