കടലില്‍ ബാര്‍ജിനു ബാലന്‍സ് നിലനിര്‍ത്തുന്നതിനു ലോഡിങ് പൂര്‍ത്തിയാക്കി അടുത്ത ദിവസം പൂന്തുറയിലേക്ക് തിരിക്കും

കൂറ്റന്‍ കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ വിഴിഞ്ഞത്തു നിന്നു ലോഡു ചെയ്യുന്നതിനായാണ് എം.വി ജല്‍കമല്‍ എന്നു പേരുള്ള ബാര്‍ജ് എത്തിയത്. പൂന്തുറയില്‍ തീര സംരക്ഷണ പദ്ധതിയായ ജിയോ ട്യൂബ് സ്ഥാപിക്കുന്നതിന്റെ മൂന്നാം ഘട്ടത്തിനായാണ് ബാര്‍ജ് എത്തിച്ചത്.

author-image
Biju
New Update
hgj

Rep. Img.

തിരുവനന്തപുരം: തലസ്ഥാനത്തിന്റെ തീരങ്ങളില്‍ കടല്‍ക്ഷോഭം തടയുന്നതിനായി ജിയോ ട്യൂബ് സ്ഥാപിക്കുന്ന പദ്ധതിയോടനുബന്ധിച്ചു വിഴിഞ്ഞത്ത് ബാര്‍ജ് എത്തിച്ചു. 

കൂറ്റന്‍ കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ വിഴിഞ്ഞത്തു നിന്നു ലോഡു ചെയ്യുന്നതിനായാണ് എം.വി ജല്‍കമല്‍ എന്നു പേരുള്ള ബാര്‍ജ് എത്തിയത്. പൂന്തുറയില്‍  തീര സംരക്ഷണ പദ്ധതിയായ ജിയോ ട്യൂബ് സ്ഥാപിക്കുന്നതിന്റെ മൂന്നാം ഘട്ടത്തിനായാണ് ബാര്‍ജ് എത്തിച്ചത്. 

തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന റോയല്‍ വേവ് ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക്സ് കമ്പനിയുടെ നേത്യത്വത്തില്‍ മുംബൈയില്‍ നിന്നാണ് ബാര്‍ജെത്തിച്ചത്. കടലില്‍ ബാര്‍ജിനു ബാലന്‍സ് നിലനിര്‍ത്തുന്നതിനു ലോഡിങ് പൂര്‍ത്തിയാക്കി അടുത്ത ദിവസം പൂന്തുറയിലേക്ക് തിരിക്കും. 

തീരദേശ വികസന കോര്‍പ്പറേഷന്‍ മുഖാന്തിരം കിഫ്ബി ഫണ്ടില്‍ നടപ്പാക്കുന്ന ജിയോ ട്യൂബ് പദ്ധതിയുടെ ആദ്യ രണ്ടു ഘട്ടങ്ങള്‍ പൂര്‍ത്തിയായി. മൂന്നാം ഘട്ടത്തിന്റെ  ജോലികള്‍ തുടങ്ങുന്നതിന്റെ ഭാഗമായാണ് ബാര്‍ജ് എത്തിയത്.

 

vizhinjam poonthura vizhinjamport