കരാർ നിയമനങ്ങൾക്കുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണം ജോയിൻ്റ് കൗൺസിൽ

സർക്കാരിന്റെ എല്ലാ വകുപ്പുകളിലും ടൈപ്പസിറ്റ്, ഓഫീസ് അറ്റൻഡൻ്റ് തസ്തികകൾ സ്ഥിര നിയമനങ്ങൾ അട്ടിമറിച്ച് കരാർ ജീവനക്കാരെ നിയമിക്കാനുള്ള  ധനവകുപ്പ് തീരുമാനത്തിനെതിരെ ജോയിൻ്റ് കൗൺസിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.

author-image
Shyam Kopparambil
New Update
join

സ്ഥിര നിയമനങ്ങൾ അട്ടിമറിക്കാനുള്ള സർക്കാർ  നീക്കത്തിൽ പ്രതിഷേധിച്ച് ജോയിൻ്റ് കൗൺസിൽ പ്രതിഷേധ  പ്രകടനം ജോയിൻ്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയംഗം സി.എ അനീഷ്  ഉദ്ഘാടനം ചെയ്യുന്നു 

 

തൃക്കാക്കര: സർക്കാരിന്റെ എല്ലാ വകുപ്പുകളിലും ടൈപ്പസിറ്റ്, ഓഫീസ് അറ്റൻഡൻ്റ് തസ്തികകൾ സ്ഥിര നിയമനങ്ങൾ അട്ടിമറിച്ച് കരാർ ജീവനക്കാരെ നിയമിക്കാനുള്ള  ധനവകുപ്പ് തീരുമാനത്തിനെതിരെ ജോയിൻ്റ് കൗൺസിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. നിയമനങ്ങൾ പൂർണ്ണമായും ഒഴിവാക്കുന്നതിന് പകരം ജോലിഭാരം കൂടുതലുള്ള വകുപ്പുകളിലേക്ക് തസ്തികകൾ പുനർവിന്യസിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ജോയിൻ്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയംഗം സി.എ അനീഷ് ആവശ്യപ്പെട്ടു. കാക്കനാട് കളക്ടറേറ്റിനു മുന്നിൽ നടന്ന പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജോയിൻ്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ഹുസൈൻ പതുവന അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ വൈസ് പ്രസിഡൻ്റുമാരായ കെ പി പോൾ, ഇ പി പ്രവിത, അബു സി രഞ്ജി, ജില്ലാ ജോയിൻ്റ് സെക്രട്ടറി സുഭാഷ് വി മാത്യു, വനിതാ കമ്മിറ്റി ജില്ലാ സെക്രട്ടറി എം സി ഷൈല, ജില്ലാ കമ്മിറ്റിയംഗങ്ങളായ എ ജി അനിൽകുമാർ, വി ആർ രാഗേഷ്, ഉണ്ണികൃഷ്ണൻ, തിലകൻ ആർ തുടങ്ങിയവർ നേതൃത്വം നൽകി. മേഖലാ സെക്രട്ടറി വിജീഷ് ചന്ദ്രൻ നന്ദി പറഞ്ഞു.

 

Ernakulam News kochi