അദ്ധ്യാപകരുടെയും ജീവനക്കാരുടെയും പ്രക്ഷോഭം വിജയിപ്പിക്കുക ജോയിന്റ് കൗൺസിൽ

അദ്ധ്യാപക - സർവീസ് സംഘടനാ സമരസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന അദ്ധ്യാപകരുടെയും ജീവനക്കാരുടെയും പ്രക്ഷോഭം  വിജയിപ്പിക്കാൻ ജോയിന്റ്  കൗൺസിൽ എറണാകുളം ജില്ലാ പ്രവർത്തക കൺവെൻഷൻ ആഹ്വാനം ചെയ്തു.

author-image
Shyam Kopparambil
New Update
sdsd

ജോയിന്റ്  കൗൺസിൽ ജില്ലാ പ്രവർത്തക കൺവെൻഷൻ വൈസ് ചെയർമാൻ രേഷ് കുമാർ കുന്നിയൂർ ഉദ്ഘാടനം ചെയ്യുന്നു. എം എ അനൂപ്, പി എ രാജീവ്, സി എ അനീഷ്, ബിന്ദു രാജൻ, എം സി ഗംഗാധരൻ, ഹുസൈൻ പതുവന, കെ കെ ശ്രീജേഷ്, എം സി ഷൈല തുടങ്ങിയവർ സമീപം.

 

തൃക്കാക്കര: അദ്ധ്യാപക - സർവീസ് സംഘടനാ സമരസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന അദ്ധ്യാപകരുടെയും ജീവനക്കാരുടെയും പ്രക്ഷോഭം  വിജയിപ്പിക്കാൻ ജോയിന്റ്  കൗൺസിൽ എറണാകുളം ജില്ലാ പ്രവർത്തക കൺവെൻഷൻ ആഹ്വാനം ചെയ്തു. പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക, കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക, പതിനൊന്നാം ശമ്പളപരിഷ്കരണ കുടിശ്ശിക അനുവദിക്കുക, കേന്ദ്രസർക്കാരിൻ്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഡിസംബർ 10,11 തീയതികളിൽ സെക്രട്ടറിയേറ്റിന് മുന്നിൽ നടക്കുന്ന 36 മണിക്കൂർ സത്യാഗ്രഹ സമരം വിജയിപ്പിക്കുന്നതിന് വേണ്ടി കാക്കനാട് ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന കൺവെൻഷൻ ജോയിന്റ്  കൗൺസിൽ സംസ്ഥാന വൈസ് ചെയർമാൻ നരേഷ് കുമാർ കുന്നിയൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് എം എ അനൂപ് അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ്  കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ എം സി ഗംഗാധരൻ, ബിന്ദു രാജൻ, കമ്മിറ്റിയംഗം സി എ അനീഷ്, ജില്ലാ സെക്രട്ടറി ഹുസൈൻ പതുവന, വനിതാ കമ്മിറ്റി ജില്ലാ സെക്രട്ടറി എം സി ഷൈല തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റിയംഗം പി എ രാജീവ് സ്വാഗതവും, ജില്ലാ ട്രഷറർ കെ കെ ശ്രീജേഷ് നന്ദിയും പറഞ്ഞു. 


 

kakkanad kakkanad news