/kalakaumudi/media/media_files/2024/11/29/f8PhAEI6oPNwddNzzKmM.jpeg)
ഷാജി മാധവൻ
തൃക്കാക്കര: മോട്ടോർ വാഹന വകുപ്പിലെ നീണ്ട 32 വർഷത്തെ സേവനത്തിനുശേഷം ജോയിൻറ് ട്രാൻസ്പോർട്ട് കമ്മീഷണർ (എൻഫോഴ്സ്മെന്റ്) തസ്തികയിൽ നിന്നും
ഷാജി മാധവൻ നാളെ വിരമിക്കുന്നു. 1993 ൽ എറണാകുളം ജില്ലയിലെ മട്ടാഞ്ചേരിയിൽ അസി.മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറായി ജോലിയിൽ പ്രവേശിക്കുന്നത്.തുടർന്ന്
2003 ൽ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറായി പ്രമോഷൻ ലഭിച്ചു. 2011 ൽ ജോയിൻ ആർ.ടി.ഓ ആയും,പിന്നീട് 2021 ൽ ഡെപ്പ്യൂട്ടി ട്രാൻസ്‌പോർട് കമ്മീഷണറായും,2024 ൽ
തിരുവനന്തപുരത്ത് ട്രാൻസ്‌പോർട് കമ്മീഷണറേറ്റിൽ ജോയിൻ ട്രാൻസ്‌പോർട് കമ്മീഷണറായും സേവനം അനുഷ്ഠിച്ചുവരുന്നതിനിടെയാണ് സർവീസിൽ നിന്നും പടിയിറങ്ങുന്നത്. എറണാകുളം,തൃശൂർ,കൊല്ലം,പാലക്കാട്,മലപ്പുറം,കോഴിക്കോട് ജില്ലകളിൽ ആർ.ടി ഒ ആയി ജോ.ട്രാൻസ്‌പോർട് കമ്മീഷണറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പിന്റെ ആധുനീകരണത്തിന് നേതൃത്വം നൽകുന്നതിൽ മികച്ച പ്രവർത്തനമാണ് അദ്ദേഹം നടത്തിയത്. കൊല്ലം ജില്ലയിലെ നീരാവില് എസ്.എൻ.ഡി.പി സ്കൂൾ ഹെഡ്മാസ്റ്റർ ആയിരുന്ന കെ. മാധവന്റെയും,അഗ്രികൾച്ചറൽ ഡിപ്പാർട്ട്മെൻ്റിൽ അക്കൗണ്ട്സ് ഓഫീസറായിരുന്ന പി. ആർ.ഇന്ദിരാദേവിയുടെയും മകനായി കൊല്ലം ജില്ലയിൽ ജനനം. ഭാര്യയായ സിലിജ പി നാഥിനോടും മക്കളായ ഇന്ദുലേഖ, വിഷ്ണുപ്രിയ എന്നിവരോടുമൊപ്പം എറണാകുളം ജില്ലയിലെ കാക്കനാട് സ്ഥിരതാമസം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
