പി ജെ ജോസഫിനെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ച് ജോസ് കെ മാണി

മുമ്പും തറവാട്ടിലേക്ക് ജോസഫ് വിഭാഗത്തെ കൂട്ടിച്ചേര്‍ത്തിരുന്നു. അവര്‍ക്ക് യുഡിഎഫില്‍ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ സംരക്ഷണം ഒരുക്കാന്‍ തയ്യറാണ്.

author-image
Biju
New Update
pj4

കോട്ടയം: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തെ എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്ത് ജോസ് കെ മാണി. ജോസഫ് ഗ്രൂപ്പ് കേരള കോണ്‍ഗ്രസ് രക്തത്തിന്റെ ഭാഗമാണെന്നും അവര്‍ക്ക് സംരക്ഷണം നല്‍കുമെന്നും ജോസ് കെ മാണി പറഞ്ഞു.

മുമ്പും തറവാട്ടിലേക്ക് ജോസഫ് വിഭാഗത്തെ കൂട്ടിച്ചേര്‍ത്തിരുന്നു. അവര്‍ക്ക് യുഡിഎഫില്‍ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ സംരക്ഷണം ഒരുക്കാന്‍ തയ്യറാണ്. എല്ലാം അവരുടെ തീരുമാനം ആണെന്നും അവിടെ നില്‍ക്കുമ്പോള്‍ സൂക്ഷിക്കണമെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ മത്സരിച്ച 10 സീറ്റുകളും വേണമെന്ന നിലപാടിലാണ് ജോസഫ് വിഭാഗം. എന്നാല്‍ രണ്ടു സീറ്റില്‍ മാത്രമാണ് വിജയസാധ്യതയെന്ന് ചൂണ്ടിക്കാട്ടി ഇതിനെ എതിര്‍ക്കുകയും പരാജയ സാധ്യതയുള്ള സീറ്റുകള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നുമുള്ള നിലപാടിലാണ് യുഡിഎഫ് നേതൃത്വം. ഈ അതൃപ്തികള്‍ക്കിടയിലാണ് ജോസഫ് വിഭാഗത്തെ ജോസ് കെ മാണി എല്‍ഡിഎഫിലേക്ക് ക്ഷണിച്ചത്.