ജോസ് കെ മാണിക്ക് രാഷ്ട്രീയ വനവാസമോ

ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളില്‍ ജയസാധ്യതയുള്ള ഒരു സീറ്റ് വേണമെന്ന നിലപാടില്‍ ജോസ് കെ മാണി വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. യുഡിഎഫ് വിട്ടപ്പോള്‍ രാജ്യസഭ സീറ്റ് ഉണ്ടായിരുന്നെന്നും അത് നല്‍കണമെന്ന് ഇടതുമുന്നണിയില്‍ ശക്തമായി വാദിക്കാനും കോട്ടയത്ത് ചേര്‍ന്ന പാര്‍ട്ടി സ്റ്റീയറിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചിട്ടുണ്ട്.

author-image
Rajesh T L
New Update
jj

jose k mani

Listen to this article
0.75x 1x 1.5x
00:00 / 00:00

കോട്ടയം: കേരളരാഷ്ട്രീയത്തലെ അതികായനെന്ന് വിശേഷിപ്പിക്കാവുന്ന കെ.എം മാണി ഏത് സാഹചര്യത്തിലും വിജയവഴയിലൂടെ മാത്രം സഞ്ചരിച്ച ആളാണ്. അതുകൊണ്ടുതന്നെ മരണം വരെ അധികാരക്കസേരയില്‍ ഇരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

എന്നാല്‍ അദ്ദേഹത്തിന്റെ മരണശേഷം മകന്‍ ജോസ് കെ മാണി വീഴ്ചയില്‍ നിന്ന് വീഴ്ചയിലേക്ക് പോകുന്ന കാഴ്ചയാണുള്ളത്. ഒരു പക്ഷെ ഈ നിലയില്‍ തുടര്‍ന്നാല്‍ കേരളാ രാഷ്ട്രീയത്തില്‍ നിന്നുതന്നെ ജോസ് കെ മാണി അപ്രത്യക്ഷനായേക്കാം. കാരണം അദ്ദേഹത്തിന്റെ രാജ്യസഭാ കാലാവധി അടുത്ത മാസം അവസാനിക്കുകയാണ്. തുടര്‍ സ്ഥാനത്തേക്ക് ഇടതുമുന്നണി ജോസ് കെ മാണിയെ പരിഗണിച്ചില്ലെങ്കില്‍ ഒരു മന്ത്രിയെയും ബാക്കി എംഎല്‍എ മാരെയും കൊണ്ട് കേരളാ കോണ്‍ഗ്ര്സ് എമ്മിന് ഒതുങ്ങേണ്ടിവരും.

പാര്‍ട്ടിക്ക് ആകെയുള്ള കോട്ടയം ലോക്സഭാ സീറ്റില്‍ തോമസ് ചാഴികാടനെ തന്നെയാണ് ഇക്കുറയും ഇറക്കിയിരിക്കുന്നത്. എന്നാല്‍ എതിര്‍ സ്ഥാനാര്‍ത്ഥികളായി യുഡിഎഫില്‍ നിന്ന് ഫ്രാന്‍സിസ് ജോര്‍ജും എന്‍ഡിഎയല്‍ നിന്ന് തുഷാര്‍ വെള്ളാപ്പള്ളിയും എത്തിയതോടെ തോമസ് ചാഴികാടന്റെ വിജയസാദ്ധ്യത തുലാസിലായിരിക്കുകയാണ്.

പുറത്തുവന്ന കൂടുതല്‍ സര്‍വേകളിലും തോമസ് ചാഴികാടന് തോല്‍വിയാണ് പ്രവചിച്ചിരിക്കുന്നത്. ജൂണ്‍ 4ന് തിരഞ്ഞെടുപ്പ് തോമസ് ചാഴികാടന് തോല്‍വിയാണ് വിധിച്ചിരിക്കുന്നതെങ്കില്‍, മറ്റ് എംഎല്‍എമാരുള്ള പത്തനംതിട്ട മാലിക്കര ഇടുക്കി തുടങ്ങിയ സ്ഥലങ്ങളില്‍ ഇടതുമുന്നണിക്ക് ഭൂരപക്ഷം കുറഞ്ഞാല്‍, രാജ്യസഭാ സീറ്റിന് അവകാശവാദം ഉന്നയിക്കുന്നതിന് ജോസ് കെ മാണിക്ക് തടസമാകും. സീറ്റ് ലഭിക്കാതെവന്നാല്‍ രാഷ്ട്രീയ വനവാസമായിരിക്കും ജോസ് കെ മാണിക്ക് ഉണ്ടാകാന്‍ പോകുന്നത്. അങ്ങനെയങ്കില്‍ മന്ത്രികൂടിയായ റോഷി അഗസ്റ്റിനിലേക്ക് പാര്‍ട്ടിയുടെ അധികാരം കേന്ദ്രീകരിക്കുകയും കെ.എം മാണിയുടെ മകന്‍ എന്ന പദവിയില്‍ മാത്രം ജോസ് കെ മാണിക്ക് ഇരിക്കേണ്ടിവരും.

ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളില്‍ ജയസാധ്യതയുള്ള ഒരു സീറ്റ് വേണമെന്ന നിലപാടില്‍ ജോസ് കെ മാണി വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. യുഡിഎഫ് വിട്ടപ്പോള്‍ രാജ്യസഭ സീറ്റ് ഉണ്ടായിരുന്നെന്നും അത് നല്‍കണമെന്ന് ഇടതുമുന്നണിയില്‍ ശക്തമായി വാദിക്കാനും കോട്ടയത്ത് ചേര്‍ന്ന പാര്‍ട്ടി സ്റ്റീയറിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചിട്ടുണ്ട്.

സീറ്റ് വേണമെന്ന നിലപാട് ഇടതുമുന്നണി യോഗത്തില്‍ സ്വീകരിക്കുമെങ്കിലും ഇക്കാര്യം പരസ്യമായി ഉന്നയിക്കില്ലെന്ന നിലപാടിലാണ് ജോസ് കെ മാണ് വിഭാഗം.തുടര്‍ഭരണത്തിന് വഴിയൊരുക്കിയത് മാണി ഗ്രൂപ്പിന്റെ മുന്നണി മാറ്റമാണെന്നും അതിനാല്‍ രാജ്യസഭാ സീറ്റിന് അര്‍ഹതയുണ്ടെന്നുമാണ് ജോസ് കെ മാണിയുടെ വാദം.

ഇടത് എംപിമാരായ എളമരം കരീം, ബിനോയ് വിശ്വം, ജോസ് കെ മാണി എന്നിവരുടെ കാലാവധിയാണ് അവസാനിക്കുന്നത്. സഭയിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ രണ്ട് സീറ്റില്‍ ഇടതുമുന്നണിക്കും ഒരു സീറ്റില്‍ യുഡിഎഫിനും വിജയിക്കാനാവും.

രാജ്യസഭയിലേക്ക് മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനാണ് യുഡിഎഫിലെ ധാരണ. അതേസമയം ഇടതുമുന്നണിയില്‍ ജയിക്കാന്‍ സാധ്യതയുള്ള രണ്ട് സീറ്റില്‍ ഒന്നില്‍ സിപിഎം മത്സരിക്കും. ജയസാധ്യതയുള്ള രണ്ടാമത്തെ സീറ്റില്‍ പതിവായി സിപിഐയാണ് മത്സരിക്കുന്നത്. ഈ സീറ്റ് വിട്ടുനല്‍കില്ലെന്ന കര്‍ശന നിലപാടിലാണ് സിപിഐ ഉള്ളത്.

 

jose k mani mp