എസ്.എല്‍.ശ്യാം സ്‌നേഹത്തിന്റെ പ്രകാശം: മന്ത്രി വി ശിവന്‍കുട്ടി

കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ് അനുസ്മരണ പ്രഭാഷണം നടത്തി. എസ്.എന്‍.ശ്യാം എന്ന സുഹൃത്തിനെയും പത്രപ്രവര്‍ത്തകനെയും അദ്ദേഹം വാക്കുകള്‍ കൊണ്ട് വരച്ചിട്ടു

author-image
Rajesh T L
Updated On
New Update
s l shyam
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: എസ്.എല്‍. ശ്യാം മാധ്യമപ്രവര്‍ത്തനരംഗത്ത് സ്‌നേഹത്തിന്റെ പ്രകാശമായിരുന്നുവെന്ന് വിഭ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. തിരുവനന്തപുരം പ്രസ് ക്ലബിന്റെ മുന്‍ സെക്രട്ടറിയും കലാകൗമുദി മുന്‍ ബ്യൂറോ ചീഫുമായ എസ്.എല്‍.ശ്യാമിന്റെ ഒന്നാം ചരമ വാര്‍ഷികത്തില്‍ സുഹൃത് സമിതി സംഘടിപ്പിച്ച അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ശ്യാമിന്റെ സ്‌നേഹ മനസ്സിനെ പുതുതലമുറയ്ക്ക് മാതൃകയാക്കാം. എസ്.എല്‍.ശ്യാം മാറിയ കാലത്തും നല്ലൊരു മാധ്യമപ്രവര്‍ത്തകനായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ് അനുസ്മരണ പ്രഭാഷണം നടത്തി. എസ്.എന്‍.ശ്യാം എന്ന സുഹൃത്തിനെയും പത്രപ്രവര്‍ത്തകനെയും അദ്ദേഹം വാക്കുകള്‍ കൊണ്ട് വരച്ചിട്ടു.

എസ്.എല്‍. ശ്യാം സ്മാരക പുരസ്‌കാരം, തിരുവനന്തപുരം പ്രസ് ക്ലബ് ഇന്‍സ്റ്റിട്യൂട്ട് ഒഫ് ജേര്‍ണലിസത്തിന്റെ പി.ജി. ഡിപ്ലോമ കോഴ്സില്‍ ഒന്നാം റാങ്ക് നേടിയ എല്‍. ആര്‍ദ്രയ്ക്ക് മന്ത്രി സമ്മാനിച്ചു. 

മാധ്യമപ്രവര്‍ത്തകരായ പി.പി. ജയിംസ്, സാബു ജോണ്‍, എസ്.എല്‍. ശ്യാമിന്റെ പിതാവ് എസ്. ശിവചന്ദ്രന്‍ പിള്ള എന്നിവര്‍ സംസാരിച്ചു.

 

 

journalists thiruvanannthapuram s l shyam