/kalakaumudi/media/media_files/2025/11/25/jss-2025-11-25-18-00-56.jpg)
കോട്ടയം: സ്ത്രീ ശാക്തീകരണവും സമൂഹത്തിന്റെ സമഗ്ര വികസനവും ലക്ഷ്യമിട്ടുള്ള പദ്ധ തികള്‍ക്ക് ജനാധിപത്യ സംരക്ഷണ സമിതി (ജെ എസ് എസ് ) നേതൃത്വം കൊടുക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് എ വി താമരാക്ഷന്‍ പറഞ്ഞു. കോട്ടയത്ത് എയ്ഡഡ് സ്‌കൂള്‍ ടീച്ചേര്‍സ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളില്‍ പാര്‍ട്ടി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ ആര്‍ ഗൗരി അമ്മ ഭൂരഹിതനെ മുന്നു സെന്റിന്റെ ഉടമയാക്കാന്‍ നിയമ നിര്‍മാണം നടത്തിയെങ്കില്‍ പാവപ്പെട്ടവനെ ജീവിക്കാനാവാത്ത സാഹചര്യത്തിലേക്ക് തള്ളി വിടുകയാണ് പിണറായി ഭരണം. അതി ദാരിദ്രരില്ലാത്ത സംസ്ഥാനമെന്ന കള്ള പ്രഖ്യാപനം ഒരു തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കുമ്പോള്‍ യാഥാര്‍ഥ്യം മറച്ചു വയ്ക്കാനുള്ള ഒരു തന്ത്രം മാത്രമാണ്, പാര്‍ട്ടി നേതാക്കന്മാര്‍ ഒരു ജോലിയും ചെയ്യാതെ സുഖ ലോലുപതയില്‍ ജീവിക്കുമ്പോള്‍ സാധാരണക്കാര്‍ രണ്ടറ്റവും കുട്ടി മുട്ടിക്കുവാന്‍ പെടാപ്പാട് പെടുന്ന ദയനീയ സാഹചര്യമാണ് ഇപ്പോള്‍ സംസ്ഥാനത്ത് നില നില്‍ക്കുന്നത്.
ഇതിനെതിരെ നിഴല്‍ യുദ്ധം നടത്തി തദേശ, നിയമ സഭാ തിരഞ്ഞെടുപ്പുകളില്‍ സീറ്റുകള്‍ ഉറപ്പിക്കുന്ന കാര്യത്തില്‍ മാത്രമാണ് യു ഡി എഫ് നേതാക്കന്മാര്‍ മത്സരിക്കുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ ജന ജീവിതം കൂടുതല്‍ ദുസ്സഹമാകുമ്പോള്‍ സ്ത്രീ ശാക്തീകരണവും, ചെറുകിട വ്യവസായി ക വികസനവും ലക്ഷ്യമിട്ട് ഗൗരി അമ്മ ഉയര്‍ത്തിയ സാമൂഹ്യ നീതിയും സമഗ്ര വികസനവു മെന്ന മുദ്രാവാക്യം ലക്ഷ്യ പ്രാപ്തിയിലെത്തിക്കാനുള്ള നൂതനങ്ങളായ പ്രവര്‍ത്തനങ്ങള്‍ക്ക് ഡിസംബര്‍ അവസാനത്തോടെ ജെ എസ് എസ് തുടക്കം കുറിക്കുമെന്നും കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുഴുവന്‍ കുടുംബങ്ങങ്ങളെയും അതിന്റെ ഗുണഭോക്താക്കളാക്കു മെന്നും താമരാക്ഷന്‍ പറഞ്ഞു.
ജനറല്‍ സെക്രട്ടറി ബാലരാമപുരം സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി, പ്രമോദ് ഒറ്റക്കണ്ടം അധ്യക്ഷത വഹിച്ചു, കെ പി സുരേഷ്, പി ആര്‍ ബിജു, അഡ്വ കെ ആര്‍ സോമന്‍, രാജീ ചന്ദ്രന്‍, പി എം ബിജുമോന്‍, അനില്‍ കുളങ്ങരക്കാട്ടില്‍, റ്റിജി കെ തോമസ്, കോട്ടയം സുരേഷ്, ഗിരീഷ് കുമാര്‍ പട്ടാമ്പി, എം ചാക്കോ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ആയി പ്രമോദ് ഒറ്റക്കണ്ടത്തിനെയും പ്രസിഡന്റ് ആയി റ്റിജി കെ തോമസി നെയും തിരഞ്ഞെടുത്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
