ജസ്റ്റിസ് ഹേമ കമ്മിറ്റി: വിവരാവകാശ കമ്മീഷൻ പ്രത്യേക ബഞ്ച് രൂപീകരിച്ചു

ബെഞ്ച് സിറ്റിംഗിന് ശേഷമേ ഈ വിഷയത്തിന്മേൽ കമ്മീഷനിൽ നിലവിലുള്ളതും ഇനി വരാനുള്ളതുമായ അപ്പീൽ / പരാതി അപേക്ഷകളിൽ തീരുമാനമെടുക്കുകയുള്ളൂ

author-image
Prana
New Update
hema

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് കമ്മീഷനിൽ ഫയൽ ചെയ്തിരിക്കുന്ന എല്ലാ അപ്പീൽ / കംപ്ലയിന്റ് പെറ്റീഷനുകളും വിശദമായി പരിശോധിച്ച് തീരുമാനമെടുക്കുന്നതിനായി മുഖ്യ വിവരാവകാശ കമ്മീഷണർ, രണ്ട് വിവരാവകാശ കമ്മീഷണർമാർ എന്നിവർ ഉൾപ്പെട്ട ബെഞ്ച് രൂപീകരിച്ചു. ബെഞ്ച് സിറ്റിംഗിന് ശേഷമേ ഈ വിഷയത്തിന്മേൽ കമ്മീഷനിൽ നിലവിലുള്ളതും ഇനി വരാനുള്ളതുമായ അപ്പീൽ / പരാതി അപേക്ഷകളിൽ തീരുമാനമെടുക്കുകയുള്ളൂ. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് കമ്മീഷനിലുള്ള ഫയലുകളുടെ തീർപ്പാക്കലും മറ്റ് നടപടി ക്രമങ്ങളും സംബന്ധിച്ച് വസ്തുതാ വിരുദ്ധമായ വാർത്തകൾ ദൃശ്യശ്രവ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കമ്മീഷൻ ഔദ്യോഗികമായി അറിയിക്കുന്നവയല്ലാത്ത വിവരങ്ങൾ ദൃശ്യശ്രവ്യ മാധ്യമങ്ങൾ വഴി  പ്രചരിപ്പിക്കരുതെന്ന് കമ്മീഷൻ വാർത്ത കുറിപ്പിൽ അറിയിച്ചു.

hema committee report